പള്ളിക്കരയിൽ മുസ്ലിം ലീഗിൽ കൂട്ടരാജി; നിരവധി പേർ ഐ.എൻ.എല്ലിൽ ചേർന്നു
text_fieldsപള്ളിക്കര പഞ്ചായത്തിൽ മുസ്ലിം ലീഗിൽനിന്ന് രാജിവെച്ച് ഐ.എൻ.എല്ലിൽ ചേർന്നവരെ സ്വീകരിക്കുന്നു
ഉദുമ (കാസർകോട്): പള്ളിക്കര പഞ്ചായത്തിൽ മുസ്ലിം ലീഗിൽനിന്ന് രാജിവെച്ച് നിരവധി പേർ ഐ.എൻ.എല്ലിൽ ചേർന്നു.
പറയങ്ങാനം പ്രദേശത്തുനിന്നാണ് ലീഗിൻെറ സജീവ പ്രവർത്തകരായിരുന്ന റസാഖ്, അഷ്‌റഫ്, മുഹമ്മദ് കുഞ്ഞി, സുലൈമാൻ എന്നിവരാണ് രാജിവെച്ചത്. ഇവരെ ഐ.എൻ.എൽ മെംബർഷിപ് നൽകി സ്വീകരിച്ചു. ഐ.എൻ.എൽ ജില്ല വൈസ് പ്രസിഡൻറ് പി.കെ. അബ്ദുൽ റഹ്‌മാൻ സ്വീകരണ യോഗം ഉദ്‌ഘാടനം ചെയ്‌തു.
പഞ്ചായത്ത് പ്രസിഡൻറ് ഇബ്രാഹിം പള്ളിപ്പുഴ അധ്യക്ഷത വഹിച്ചു. എം.യു. ഹംസ, കുഞ്ഞബ്ദുല്ല മവ്വൽ, മൊയ്‌തു കുന്നിൽ, ടി.എം.എ. ലത്തീഫ്, പി.എച്ച്. ഹനീഫ്, ഇസ്മയിൽ ഹാജി, കെ.കെ. അബ്ബാസ്, കെ. ഫൈസൽ, ശരീഫ് അസ്സു, ഖാലിദ് എന്നിവർ സംസാരിച്ചു. നാഷനൽ പ്രവാസി ലീഗ് ജില്ല സെക്രട്ടറി ബി.കെ. സലിം സ്വാഗതവും കെ.എം. മൊയ്‌തു നന്ദിയും പറഞ്ഞു.