തെരഞ്ഞെടുപ്പ് പ്രചാരണച്ചൂടിലും സിനിമ കണ്ട് എം.എം. മണി
text_fieldsമന്ത്രി എം.എം. മണി തിയറ്ററിനുള്ളിലേക്ക് പ്രവേശിക്കുന്നു
നെടുങ്കണ്ടം: മണ്ഡലത്തില്‍ ഓടിനടന്ന് വോട്ടര്‍മാരെക്കണ്ട് വോട്ട് അഭ്യർഥിക്കുന്നതിനിടയിലും മന്ത്രി മണിയാശാന് സിനിമ കാണാന്‍ തിയറ്ററിലെത്തി.
മമ്മൂട്ടി നായകനായ വണ്‍ സിനിമ കാണാനാണ് മന്ത്രി എത്തിയത്. വീടുകള്‍ തോറും കയറിയിറങ്ങി വോട്ട് അഭ്യർഥിച്ചശേഷം അഞ്ചാം വാര്‍ഡില്‍ കുടുംബയോഗങ്ങളിലും പങ്കെടുത്ത് രാത്രി വൈകി ടൗണിലെത്തിയപ്പോഴാണ് പഞ്ചായത്ത് അംഗം അജീഷ് മുതുകുന്നേല്‍ മമ്മൂട്ടിയുടെ ചിത്രം കണ്ടാലോയെന്ന് അഭിപ്രായം പറഞ്ഞത്. രാഷ്ട്രീയ ചിത്രമാണെന്ന് അജീഷ് പറഞ്ഞതോടെ പിന്നൊന്നും നോക്കിയില്ല.
നെടുങ്കണ്ടം ജി സിനിമാസിലേക്ക് വണ്ടിവിട്ടു. നെടുങ്കണ്ടം ജി സിനിമാസിലേക്ക് കയറിയതോടെ തിയറ്ററിനുള്ളിലുണ്ടായിരുന്നവര് ഹര്‍ഷാരവത്തോടെയാണ് എം.എം. മണിയെ എതിരേറ്റത്.