ജനം തിരസ്കരിച്ച കെ-റെയിൽ പദ്ധതി അനുവദിക്കില്ല -മുല്ലപ്പള്ളി രാമചന്ദ്രൻ
text_fieldsഅഴിയൂരിൽ കെ-റെയിൽ വിരുദ്ധ കൺവെൻഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
വടകര: കേന്ദ്രാനുമതി ലഭിക്കാത്ത, ഹൈകോടതി പൂർണമായി ആശങ്ക രേഖപ്പെടുത്തിയ, സാമൂഹിക- സാമ്പത്തിക- പാരിസ്ഥിതിക ആഘാതമുണ്ടാക്കുന്ന കെ-റെയിൽ പദ്ധതി നടപ്പാക്കാൻ കേരളജനത അനുവദിക്കില്ലെന്ന് മുൻ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. അഴിയൂരിൽ കെ-റെയിൽ വിരുദ്ധ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അഴിയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശശിധരൻ തോട്ടത്തിൽ അധ്യക്ഷത വഹിച്ചു. പി.എം. അശോകൻ, കെ.വി. രാജൻ, ശുഹൈബ് കൈതാൽ, പ്രകാശൻ മൈത്രി, രാമചന്ദ്രൻ വരപ്രത്ത്, ചെറിയകോയ തങ്ങൾ, കെ. അനിൽകുമാർ, എം. പ്രഭുദാസ്, ഫിറോസ് കാളാണ്ടി, ടി.സി. രാമചന്ദ്രൻ, വിജയൻ കോവുക്കൽ, മഹിജ തോട്ടത്തിൽ എന്നിവർ സംസാരിച്ചു.