Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightElectionschevron_rightAssembly Electionschevron_rightKeralachevron_rightWadakkancherychevron_rightസ്വന്തം പഞ്ചായത്തിൽ...

സ്വന്തം പഞ്ചായത്തിൽ പോലും പിന്തുണയില്ല; ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് അനിൽ അക്കര

text_fields
bookmark_border
Anil akkara
cancel

വടക്കാഞ്ചേരി: നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് ഇനി മത്സരിക്കാനില്ലെന്ന് വടക്കാഞ്ചേരി യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അനില്‍ അക്കര. നിയമസഭയിലേക്കോ പാര്‍ലമെന്റ് രംഗത്തോ താന്‍ മത്സരിക്കില്ലെന്ന് അനില്‍ അക്കര പറഞ്ഞു. തന്റെ പഞ്ചായത്തില്‍ പോലും പിന്തുണയില്ലാത്തതാണ് തീരുമാനത്തിനു പിന്നിലെന്ന് വികാരാധീനനായി അനില്‍ അക്കരെ പറഞ്ഞു.

ലൈഫ് മിഷൻ ആരോപണങ്ങളിൽ പിന്നോട്ടില്ലെന്നും ആരോപണങ്ങൾ തെളിയിക്കുമെന്നും കോൺഗ്രസിൽ പ്രവർത്തിച്ച് പുതിയ നേതാക്കൾക്ക് പിന്തുണ നൽകുമെന്നും അനില്‍ അക്കരെ വ്യക്തമാക്കി.

വടക്കാഞ്ചേരി മണ്ഡലത്തില്‍ അനില്‍ അക്കരയെ 13,580 വോട്ടുകള്‍ക്കാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സേവ്യര്‍ ചിറ്റിലപ്പള്ളി തോല്‍പ്പിച്ചത്. പത്തുവര്‍ഷങ്ങള്‍ക്ക് ശേഷമാണ് എല്‍.ഡി.എഫ് മണ്ഡലം തിരിച്ചു പിടിക്കുന്നത്. കഴിഞ്ഞ തവണ 43 വോട്ടുകള്‍ക്കാണ് അനില്‍ അക്കരെ വിജയിച്ചത്.

Show Full Article
TAGS:Anil Akkara wadakkanchery 
News Summary - Anil Akkara says he will not contest elections again
Next Story