റോഡ് ഷോയുമായി മിഥുന, കോളനികളിൽ അനിൽകുമാർ
text_fields1. എ.പി. അനിൽകുമാർ നെല്ലിക്കലടി ആദിവാസി ഊരിൽ 2. പി. മിഥുനയുടെ റോഡ് ഷോ
കരുവാരകുണ്ട്: പരസ്യ പ്രചാരണം ഞായറാഴ്ച അവസാനിക്കാനിരിക്കെ അവസാനത്തെ വോട്ടറെയും നേരിൽ കാണാൻ സ്ഥാനാർഥികളുടെ ഓട്ടം. യു.ഡി.എഫ് സ്ഥാനാർഥി എ.പി. അനിൽകുമാർ വീട്ടിക്കുന്ന് നെല്ലിക്കലടി ആദിവാസി കോളനി, ഇരിങ്ങാട്ടിരി, പുത്തനഴി പട്ടികജാതി കോളനികൾ, കേരള അയനിക്കോട്ടുപാടം എന്നിവിടങ്ങൾ സന്ദർശിച്ചു. പുന്നക്കാട്, ചുങ്കം എന്നിവിടങ്ങളിലും വോട്ടു തേടി. അഡ്വ. എം. ഉമ്മർ, എൻ. ഉണ്ണീൻകുട്ടി, എ.കെ. ഹംസക്കുട്ടി, വി. ശബീറലി, വി. ആബിദലി, എൻ.കെ അബ്ദുൽ ഹമീദ് ഹാജി എന്നിവർ കൂടെയുണ്ടായിരുന്നു.
ഇടതുമുന്നണി സ്ഥാനാർഥി പി. മിഥുന റോഡ് ഷോയുമായാണ് കരുവാരകുണ്ടിലെ പ്രചാരണം പൂർത്തിയാക്കിയത്. നൂറോളം ബൈക്കുകൾ, നിരവധി വാഹനങ്ങൾ എന്നിവയുടെ അകമ്പടിയോടെ നടന്ന റോഡ് ഷോ ഗ്രാമപഞ്ചായത്തിലെ 35ഓളം ബൂത്തുകളിലൂടെ കടന്നുപോയി. പി.കെ മുഹമ്മദലി, എ.കെ സജ്ജാദ് ഹുസൈൻ, ഇ. ലിനീഷ്, ഇ. അബൂബക്കർ, പി.എം ഷൈലേഷ് തുടങ്ങിയവർ നേതൃത്വം നൽകി.