ഓക്സിജൻ സിലിണ്ടറുമായി മുൻ പ്രവാസി വോട്ട് ചെയ്യാനെത്തി
text_fieldsഓക്സിജൻ സിലിണ്ടറുമായി നാസർ വോട്ട് ചെയ്യാനെത്തുന്നു
കാളികാവ്: ഓക്സിജൻ സിലിണ്ടറുമായി മുൻ പ്രവാസി വോട്ട് ചെയ്യാനെത്തി. വണ്ടൂർ നിയോജക മണ്ഡലത്തിലെ ചോക്കാട് പഞ്ചായത്തിലെ തൊണ്ണൂറ്റൊന്നാം നമ്പർ ബൂത്തായ ഉദരംപൊയിൽ സ്കൂളിലാണ് ഓക്സിജൻ സിലിണ്ടറുമായി വന്ന് വോട്ട് ചെയ്തത്.
പുല്ലങ്കോട് ചടച്ചിക്കല്ലിലെ കളത്തിങ്ങൽ നാസർ (54) എന്നയാളാണ് അവശതകൾ മറന്ന് ആവേശത്തോടെ വോട്ട് ചെയ്യാൻ എത്തിയത്. ദുബൈയിൽ ജോലി ചെയ്തുകൊണ്ടിരിക്കെയാണ് നാസറിന് ന്യൂമോണിയ ബാധിച്ചത്. ഒരു ഭാഗത്തെ ശ്വാസകോശത്തിന് കാര്യമായ തകരാർ സംഭവിച്ചു.
നിരവധി ദിവസങ്ങൾ വെൻറിലേറ്ററിൽ കഴിഞ്ഞ് രോഗത്തിെൻറ കാഠിന്യം കുറഞ്ഞതോടെ നാട്ടിലേക്ക് തിരിച്ചെത്തി. നാട്ടിലെ പ്രമുഖ ആശുപത്രികളിൽ ചികിത്സ തുടർന്നു. ഇപ്പോൾ ഫിസിയോ തറപ്പി ചെയ്തുകൊണ്ടിരിക്കുകയാണ്. ബി.എൽ.ഒയും പൊലീസുകാരും സൈന്യവും ഉദ്യോഗസ്ഥരുമെല്ലാം സഹായിച്ചു.