Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightഎന്റെ ഹൃദയം...

എന്റെ ഹൃദയം വേദനിക്കുന്നു; നിങ്ങൾ ഒറ്റക്കല്ല, നമുക്ക് പരസ്പരം മുറുകെ പിടിക്കാം-മോഹൻലാൽ

text_fields
bookmark_border
mohanlal
cancel

ജമ്മുകശ്മീരിലെ പഹൽ​ഗാം ഭീകരാക്രമണത്തിൽ അപലപിച്ച് നടൻ മോഹൻലാൽ. ഭീകരാക്രമണത്തിന് ഇരയായവരെയോർത്ത് തന്റെ ഹൃദയം വേദനിക്കുന്നെന്നും നിരപരാധികളുടെ ജീവൻ അപഹരിക്കുന്നതിനെ ന്യായീകരിക്കാൻ കഴിയില്ലെന്നും മോഹൻലാൽ സോഷ്യൽ മീഡിയയിൽ കുറിച്ചു. തെ​ക്ക​ൻ ക​ശ്മീ​രി​ലെ പ​ഹ​ൽ​ഗാ​മി​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കു​നേ​രെ ന​ട​ന്ന ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ കൊല്ലപ്പെട്ടവരുടെ എണ്ണം 29 ആയി. 20 പേ​ർ​ക്കാണ് പ​രി​ക്കേ​റ്റത്.

'പഹൽഗാം ഭീകരാക്രമണത്തിന്റെ ഇരയായവരെ ഓർത്ത് എന്റെ ഹൃദയം വേദനിക്കുന്നു. ഇത്രയും ക്രൂരതക്ക് സാക്ഷ്യം വഹിക്കുന്നത് വളരെ വേദനാജനകമാണ്. നിരപരാധികളുടെ ജീവൻ അപഹരിക്കുന്നതിന് ഒരു കാരണവും ഒരിക്കലും ന്യായീകരിക്കാനാവില്ല. നിങ്ങളുടെ ദുഃഖം വാക്കുകൾക്ക് അതീതമാണ്. നിങ്ങൾ ഒറ്റക്കല്ല. രാജ്യവും മുഴുവൻ ദുഃഖത്തിൽ നിങ്ങളോടൊപ്പം നിൽക്കുന്നു. നമുക്ക് പരസ്പരം മുറുകെ പിടിക്കാം. ഇരുട്ടിൽ പോലും സമാധാനം നിലനിൽക്കുമെന്ന പ്രതീക്ഷ ഒരിക്കലും കൈവിടരുത്' മോഹൻലാൽ കുറിച്ചു.

ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് പ്രധാനമന്ത്രി രം​ഗത്ത് എത്തിയിരുന്നു. കൃത്യത്തിന് പിന്നിലുള്ളവരെ വെറുതെ വിടില്ല എന്ന് മോദി എക്സിൽ കുറിച്ചു. ഭീകരാക്രമണത്തിൽ വിനോദസഞ്ചാരികൾ കൊല്ലപ്പെട്ട സംഭവം ഹൃദയഭേദകവും അപലപനീയമെന്നും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും എക്സിൽ കുറിച്ചു. ആക്രമണം നടത്തിയവരെ വെറുതെവിടില്ലെന്ന് കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ പ്രതികരിച്ചിരുന്നു. മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് വിവരം. പ്രദേശത്ത് മലയാളികൾ കുടുങ്ങി കിടക്കുന്നതായും വിവരമുണ്ട്. കൂടുതൽ സൈന്യത്തെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.



Show Full Article
TAGS:Mohanlal Pahalgam Terror Attack jammu and kashmir 
News Summary - Actor Mohanlal condemns the Pahalgam terror attack in Jammu and Kashmir
Next Story