Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightപ്രണയ ദിനത്തിൽ...

പ്രണയ ദിനത്തിൽ ആരാധകർക്കുമുന്നിൽ മുട്ടുകുത്തി എ. ആർ റഹ്മാൻ; വേദിയിലെത്തി ധനുഷും

text_fields
bookmark_border
പ്രണയ ദിനത്തിൽ ആരാധകർക്കുമുന്നിൽ മുട്ടുകുത്തി എ. ആർ റഹ്മാൻ; വേദിയിലെത്തി ധനുഷും
cancel
camera_alt

എ.ആർ റഹ്മാൻ

'ദി വണ്ടർമെന്റ് ടൂറി'ന്റെ ഭാഗമായി വാലന്റൈൻസ് ദിനത്തിൽ ചെന്നൈയിൽ സംഗീതസംവിധായകൻ എ.ആർ. റഹ്മാൻ അവതരിപ്പിച്ച പരിപാടിയുടെ വിഡിയോകളാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. 'രായൻ' എന്ന ചിത്രത്തിലെ ഒരു ഗാനം ആലപിക്കുന്നതിനിടെ നടൻ ധനുഷും അപ്രതീക്ഷിതമായി വേദിയിലെത്തി ആരാധകരെ ഞെട്ടിച്ചിരുന്നു. കാണികൾ ഒന്നടങ്കം ഗാനം ഏറ്റു പാടിയപ്പോൾ വേദിയിൽ മുട്ടു മടക്കി എ.ആർ റഹ്മാൻ ആദരവ് അറിയിച്ചു.

റഹ്മാന്റെ സംഗീത പരിപാടിയിൽ നിരവധി ആരാധകരാണ് പങ്കെടുത്തത്. 2024ൽ പുറത്തിറങ്ങിയ ധനുഷിന്‍റെ രായൻ എന്ന ചിത്രത്തിലെ 'അടങ്കത അസുരൻ' എന്ന ഗാനം ആലപിക്കുന്നതിനിടെയാണ് ആരാധകർ ഒന്നടങ്കം ഗാനം ഏറ്റു പാടിയത്. ഇത് അദ്ദേഹത്തെ വളരെയധികം വികാരഭരിതനാക്കുകയും ആരാധകർക്കുള്ള ആദര സൂചകമായി അദ്ദേഹം മുട്ടു കുത്തി നിൽക്കുകയും ചെയ്തു. സംഗീത ലെജന്‍റിന്‍റെ ഈ ആക്ഷനാണ് സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തത്.

ബി.ബി.സി ഏഷ്യൻ നെറ്റ്‌വർക്കുമായുള്ള സംവാദത്തിനിടെ റഹ്മാൻ നടത്തിയ പരാമർശങ്ങൾ ഈയിടെ വലിയ വിവാദത്തിന് കാരണമായിരുന്നു. സമീപ വർഷങ്ങളിൽ ബോളിവുഡിൽ അവസരങ്ങൾ കുറയുന്നതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അവസരങ്ങൾ കുറയുന്നതിന് വർഗീയ കാരണങ്ങൾ ഉണ്ടാകാമെന്ന് റഹ്മാൻ പറഞ്ഞു. വിക്കി കൗശൽ നായകനായ ഛാവ എന്ന സിനിമയിൽ സംഗീതസംവിധായകൻ എന്ന നിലയിൽ പ്രവർത്തിച്ചിരുന്നെങ്കിലും, അത് ഒരു ഭിന്നിപ്പിക്കുന്ന സിനിമയാണെന്നും അദ്ദേഹം പറഞ്ഞു. പ്രേക്ഷകർക്ക് സത്യവും സിനിമാറ്റിക് കൃത്രിമത്വവും തമ്മിൽ വേർതിരിച്ചറിയാൻ കഴിയുമെന്ന് റഹ്മാൻ അഭിപ്രായപ്പെട്ടു. പിന്നീട് ഈ പ്രസ്താവനയിൽ പല വിവാദങ്ങൾ ഉയർന്നപ്പോൾ താരം വിശദീകരണവുമായി എത്തുകയായിരുന്നു.

Show Full Article
TAGS:AR Rahman music concert Music Celebrities Entertainment News 
News Summary - AR Rahman bends the knee to audience who sing his lines back to him at concert
Next Story