Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_right'എത്ര പണമിറക്കിയിട്ടും...

'എത്ര പണമിറക്കിയിട്ടും ഏട്ടന്‍റെ പടങ്ങളെ രക്ഷപ്പെടുത്താൻ പറ്റിയില്ലല്ലോ?' അവളുടെ പോരാട്ടം കരുത്താണെന്ന് ഭാഗ്യലക്ഷ്മി

text_fields
bookmark_border
എത്ര പണമിറക്കിയിട്ടും ഏട്ടന്‍റെ പടങ്ങളെ രക്ഷപ്പെടുത്താൻ പറ്റിയില്ലല്ലോ? അവളുടെ പോരാട്ടം കരുത്താണെന്ന് ഭാഗ്യലക്ഷ്മി
cancel
Listen to this Article

എത്ര പണമിറക്കിയിട്ടും ദിലീപ് ചിത്രങ്ങളെ രക്ഷപ്പെടുത്താൻ പറ്റിയില്ലല്ലോ എന്ന ചോദ്യവുമായി ഭാഗ്യലക്ഷ്മി. അതിജീവിത ഒരു നടി ആയതുകൊണ്ടല്ല കൂടെ നിൽക്കുന്നതെന്നും ഇനി ഒരു പെൺകുട്ടിക്കും ഇത്തരം അനുഭവം വരാതിരിക്കാനാണെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കി. അതിജീവിതയേയും ഒപ്പം നിൽക്കുന്നവരെയും തെറി വിളിക്കുന്നവരുടെ ഉള്ളിൽ ഒരു കൊട്ടേഷൻ മനുഷ്യൻ ഉണ്ടെന്നും പൾസർ സുനിയും കൂട്ടാളികളും ഉണ്ടെന്നും ഭാഗ്യലക്ഷ്മി ഫേസ്ബുക്കിൽ കുറിച്ചു.

ഭാഗ്യലക്ഷ്മിയുടെ പോസ്റ്റ്

ഒരു കാര്യം നിങ്ങൾ മനസിലാക്കണം, ഇവിടെ അവളോടൊപ്പം നിൽക്കുന്നവർ അവളൊരു നടി ആയതുകൊണ്ടല്ല ഒപ്പം നിൽക്കുന്നത്. ഒരു സ്ത്രീ ആയതുകൊണ്ടാണ്. അവൾക്ക് സംഭവിച്ചത് പോലെ മറ്റൊരു പെൺകുട്ടിക്കും എവിടെയും സംഭവിക്കാതിരിക്കാനാണ്.

ഈ എട്ട് വർഷത്തിൽ അവളുടെ ചില സിനിമകളും ഇറങ്ങിയിരുന്നു. യാതൊരു പി.ആർ വർക്കും ഇല്ലാതെ ഫാൻസിന്റെ ആദരവില്ലാതെ..

അവർ എല്ലാവരും കൂടി ശ്രമിച്ചിച്ചിട്ടും, എത്ര പണമിറക്കിയിട്ടും ഏട്ടന്റെ പടങ്ങളെ രക്ഷപ്പെടുത്താൻ പറ്റിയില്ലല്ലോ? എടോ അവൾക്ക് പി.ആർ വർക്ക് ഇല്ല, ഫാൻസ് ഇല്ല, കാരണം അവളൊരു സാധാരണ പെൺകുട്ടിയാണ്. എങ്കിലും അവൾ പോരാടും അവൾ പോരാടുന്നത് നിങ്ങളുടെ കൂടി പെങ്ങൾക്ക് വേണ്ടിയാണ്. അവളുടെ പോരാട്ടം ഒരു കരുത്താണ്. ഈ നാട്ടിലെ സ്ത്രീകൾക്ക്, പെൺ മക്കളുടെ അച്ഛന്മാർക്ക് സഹോദരന്മാർക്ക് അത്‌ ആദ്യം മനസിലാക്കുക..

എന്നും എന്നും അവളോടൊപ്പം.....ഇനി ഇതിന് താഴെ വന്ന് തെറി വിളിക്കുന്നവരോട്. നിങ്ങളുടെ വീട്ടിലെ അമ്മയും പെങ്ങളും അവളോടൊപ്പം തന്നെയാണ്. 'അവളെയും അവളോടൊപ്പം നിൽക്കുന്നവരെയും തെറി വിളിക്കുന്നവരുടെ ഒക്കെ ഉള്ളിൽ ഒരു കൊട്ടേഷൻ മനുഷ്യൻ ഉണ്ട് പൾസർ സുനിയും കൂട്ടാളികളും ഉണ്ട്' എന്ന് സ്വയം തിരിച്ചറിയുക.

Show Full Article
TAGS:Bhagyalakshmi Facebook posts Actress Attack Case Dileep 
News Summary - Bhagyalakshmi facebook post
Next Story