'അദ്ദേഹം മികച്ച നടനാണ് പക്ഷേ ഇത് അരോചകമാണ്'; നസീറുദ്ദീൻ ഷായുടെ വിമർശനത്തിന് മറുപടിയുമായി ഫർഹാൻ അക്തർ
text_fieldsനസീറുദ്ദീൻ ഷാ, ഫർഹാൻ അക്തർ
ഒളിമ്പ്യൻ മിൽഖാ സിങ്ങിന്റെ ജീവിതത്തെ ആസ്പദമാക്കിയ ഫർഹാൻ അക്തറിന്‍റെ ഭാഗ് മിൽഖാ ഭാഗ് എന്ന ചിത്രത്തെ മുതിർന്ന നടൻ നസീറുദ്ദീൻ ഷാ വിമർശിച്ചിരുന്നു. ഫർഹാൻ അക്തറിനെ ഞാൻ കാര്യമാക്കുന്നില്ല, അദ്ദേഹത്തിന്റെ സിനിമകൾ ഞാൻ കാണാറില്ല എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. നസീറുദ്ദീൻ ഷായുടെ പഴയ വിമർശനത്തിന് ഫർഹാൻ ഇപ്പോൾ മറുപടി പറഞ്ഞിരിക്കുകയാണ്. ഇന്ത്യ ടി.വിയുമായി സംസാരിക്കവെ നസീറുദ്ദീൻ ഷായുടെ പരസ്യ വിമർശനത്തെ അരോചകമെന്നാണ് നടൻ വിശേഷിപ്പിച്ചത്.
കുട്ടിക്കാലം മുതൽ നസീറുദ്ദീൻ ഷായെ അറിയാമായിരുന്നതിനാൽ ആ പരാമർശം തന്നെ വളരെയധികം നിരാശപ്പെടുത്തിയെന്ന് ഫർഹാൻ ചൂണ്ടിക്കാട്ടി. 'എനിക്ക് അദ്ദേഹത്തെ വർഷങ്ങളായി അറിയാം. 'സിന്ദഗി ന മിലേഗി ദൊബാര'യിൽ ഞങ്ങൾ ഒരുമിച്ച് പ്രവർത്തിച്ചു. ഞാൻ കുട്ടിയായിരുന്നപ്പോൾ മുതൽ അദ്ദേഹത്തിന് എന്നെ അറിയാം. അദ്ദേഹം ഒരു മികച്ച പെർഫോമറും മികച്ച നടനുമാണ്. പക്ഷേ, ഞാൻ എന്റെ ജോലിയിൽ മെച്ചപ്പെടണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നുവെങ്കിൽ, അത് പ്രകടിപ്പിക്കാൻ ഒരു മാർഗമുണ്ട്'.
'ഫോൺ വിളിച്ച് വീട്ടിലേക്ക് വരാൻ പറയുമായിരുന്നു. ഞാൻ നിങ്ങളുടെ സിനിമ കണ്ടു, ഈ പോയിന്റുകൾ കുറവാണെന്ന് എനിക്ക് തോന്നി. നിങ്ങൾക്ക് അഭിനയിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ, നിങ്ങൾ ഈ കാര്യങ്ങളിൽ പ്രവർത്തിക്കണം. ആശയവിനിമയം നടത്താനുള്ള ഒരു മാർഗമാണിത്. പക്ഷേ പത്രങ്ങളിൽ പോയി ഇത് പറയുന്നത്... എനിക്ക് അരോചകമായി തോന്നി. അദ്ദേഹത്തിന് അത് ഇഷ്ടപ്പെട്ടില്ലെങ്കിൽ, അത് അദ്ദേഹത്തിന്റെ അഭിപ്രായമാണ് എനിക്ക് അത് മാറ്റാൻ കഴിയില്ല. അദ്ദേഹത്തിന് അതി പറയാൻ അവകാശമുണ്ട്' -ഫർഹാൻ അക്തർ പറഞ്ഞു.
2013ൽ, നസീറുദ്ദീൻ ഷാ ഐ.എ.എൻ.എസിനോട് പറഞ്ഞത് ഭാഗ് മിൽഖാ ഭാഗ് പൂർണമായും വ്യാജമായ ഒരു സിനിമ ആണെന്നാണ്. ഫർഹാന്റെ പ്രകടനത്തെ വിമർശിച്ചു. 2013ൽ, നസീറുദ്ദീൻ ഷാ ഐ.എ.എൻ.എസിനോട് പറഞ്ഞത് ഭാഗ് മിൽഖാ ഭാഗ് പൂർണമായും വ്യാജമായ ഒരു സിനിമ ആണെന്നാണ്. ഫർഹാന്റെ പ്രകടനത്തെ വിമർശിച്ചു. വിമർശനങ്ങൾക്കിടയിലും, ഭാഗ് മിൽഖാ ഭാഗ് ഒരു പ്രധാന ബോക്സ് ഓഫിസ് വിജയമായി മാറി. രാകേഷ് ഓംപ്രകാശ് മെഹ്‌റ സംവിധാനത്തിൽ പുറത്തിറങ്ങിയ സിനിമയാണ് ഭാഗ് മിൽഖാ ഭാഗ്. ദിവ്യ ദത്ത, മീഷ ഷാഫി, പവൻ മൽഹോത്ര, സോനം കപൂർ, യോഗ്‌രാജ് സിങ്, ആർട്ട് മാലിക്, പ്രകാശ് രാജ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.


