Begin typing your search above and press return to search.    
exit_to_app
exit_to_app
Posted On 
 date_range 25 Oct 2025 4:54 AM GMT Updated On 
 date_range 2025-10-25T10:26:33+05:30ചലച്ചിത്ര ശബ്ദലേഖകൻ കെ.എൻ. അപ്പുക്കുട്ടൻ അന്തരിച്ചു
text_fieldsListen to this Article
കോട്ടയം: പ്രസിദ്ധ ചലച്ചിത്ര ശബ്ദലേഖകൻ ഏറ്റുമാനൂർ തവളക്കുഴി തങ്കഭവനിൽ (ശ്രീശൈലം) കെ.എൻ. അപ്പുക്കുട്ടൻ (97) അന്തരിച്ചു. ആലപ്പുഴയിലെ ചലച്ചിത്ര നിർമാണ - വിതരണ സ്ഥാപനങ്ങളായിരുന്ന ഉദയ, നവോദയ സ്റ്റുഡിയോകളിൽ സൗണ്ട് എൻജിനീയറായിരുന്നു.
വടക്കൻപാട്ടുകൾ ആധാരമാക്കിയത് അടക്കം ഒട്ടേറെ ചലച്ചിത്രങ്ങളുടെ ശബ്ദലേഖനം നടത്തിയിട്ടുണ്ട്.
ഭാര്യ: പറവൂർ നെല്ലാടത്ത് കുടുംബാംഗം ഓമനക്കുട്ടിയമ്മ. മക്കൾ: ഉല്ലാസ് കുമാർ, ഷാജി, ബിന്ദു, ബിജി. മരുമക്കൾ: സിന്ധു ഉല്ലാസ്, ബിന്ദു ഷാജി, ശ്രീകുമാർ, അനിത ബിജി. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 2 മണിക്ക് ഏറ്റുമാനൂർ എൻ.എസ്.എസ് ശ്മശാനത്തിൽ.
Next Story


