പ്രതിഫലം 530 കോടി! ബോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങി ഹോളിവുഡ് താരം സിഡ്‌നി സ്വീനി
text_fieldsസിഡ്‌നി സ്വീനി
എവരിവിങ് സക്സ്!, ദ ഹാൻഡ്മെയ്ഡ്സ് ടെയിൽ, ഷാർപ്പ് ഒബ്ജക്ട്‌സ് എന്നീ ടെലിവിഷൻ പരമ്പരകളിലൂടെ ശ്രദ്ധേയയായ ഹോളിവുഡ് നടി സിഡ്‌നി ബെർണീസ് സ്വീനി ബോളിവുഡിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍. വലിയ തുകയാണ് സിഡ്‌നി സ്വീനിക്ക് ബോളിവുഡില്‍ നിന്നും വാഗ്ദാനം ചെയ്യപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകളുണ്ട്. 45 മില്യണ്‍ പൗണ്ട് ബോളിവുഡ് ചിത്രത്തില്‍ അഭിനയിക്കാനായി സിഡ്‌നിക്ക് വാഗ്ദാനം ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. ഈ തുക ഇന്ത്യന്‍ രൂപയിലേക്ക് മാറ്റുമ്പോള്‍ ഏതാണ്ട് 530 കോടി രൂപ വരും. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ സിനിമയായി ഇതോടെ ഈ ചിത്രം മാറുമെന്നാണ് കരുതപ്പെടുന്നത്. ദ സണ്‍ ആണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.
ഹോളിവുഡിലെ യുവതാരങ്ങളില്‍ ഏറെ ആരാധകരുള്ള നടിയാണ് സിഡ്‌നി സ്വീനി. ബോളിവുഡിലെ ഒരു പ്രമുഖ നിര്‍മാണ കമ്പനി താരത്തെ സമീപിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ സെലിബ്രിറ്റിയുമായി പ്രണയത്തിലാകുന്ന അമേരിക്കന്‍ യുവതിയുടെ വേഷത്തിലേക്കാണ് സിഡ്‌നിയെ പരിഗണിക്കുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നത്. എന്നാല്‍ ഏത് കമ്പനിയാണെന്നും കൂടെ അഭിനയിക്കുന്നത് ആരെന്നും പുറത്ത് വിട്ടിട്ടില്ല.
സിഡ്‌നിയുടെ ബോളിവുഡ് എന്‍ട്രി സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ലെങ്കിലും താരത്തിന്റെ ആരാധകര്‍ ആവേശത്തിലാണ്. അമേരിക്കൻ നടിയായ സിഡ്നി സ്വീനി ദ ഹാൻഡ്മെയ്ഡ്സ് ടെയിൽ, ഷാർപ്പ് ഒബ്ജക്ട്സ്, എവരിവിംഗ് സക്സ് തുടങ്ങിയ ടെലിവിഷൻ പരമ്പരകളിലൂടെയാണ് കൂടുതൽ ശ്രദ്ധ പിടിച്ചുപറ്റിയത്. 2019ൽ വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡ് എന്ന ചിത്രത്തിലും അഭിനയിച്ചു.
യൂഫോറിയ, ദി വൈറ്റ് ലോട്ടസ് എന്നീ ടെലിവിഷൻ പരമ്പരകളിലെ അഭിനയത്തിന് എമ്മി അവാർഡുകൾ ഉൾപ്പെടെ ലഭിച്ചിട്ടുണ്ട്. യൂഫോറിയ എന്ന എച്ച്.ബി.ഒ നിർമിച്ച പരമ്പരയിൽ കൗമാരക്കാരിയായ കാസ്സി ഹോവാർഡ് എന്ന കഥാപാത്രത്തെയാണ് സിഡ്‌നി അവതരിപ്പിച്ചത്. ഈ വേഷം നിരൂപകപ്രശംസ നേടുകയും എമ്മി നോമിനേഷൻ ലഭിക്കുകയും ചെയ്തു. ദി വൈറ്റ് ലോട്ടസ് പരമ്പരയിൽ സമ്പന്ന കുടുംബത്തിലെ സങ്കീർണ്ണ സ്വഭാവമുള്ള ഒലിവിയ മോസ്ബാച്ചർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് സിഡ്‌നി വീണ്ടും പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റി. ഈ വേഷത്തിനും അവർക്ക് എമ്മി നോമിനേഷൻ ലഭിച്ചു.
2019ൽ ക്വെന്റിൻ ടരന്റിനോയുടെ വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡ് എന്ന സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്. അടുത്തതായി യു.എസ് പ്രോ-ഫൈറ്റർ ക്രിസ്റ്റി മാർട്ടിന്‍റെ വേഷത്തിൽ 'ക്രിസ്റ്റി' എന്ന സിനിമയിലും, 'ദി ഹൗസ്മെയ്ഡ്' എന്ന സിനിമയിലും സിഡ്‌നി അഭിനയിക്കുന്നുണ്ട്. 'ക്രിസ്റ്റി' നവംബർ ഏഴിനും 'ദി ഹൗസ്മെയ്ഡ്' ഡിസംബർ 19നും റിലീസ് ചെയ്യും.