എട്ട് മണിക്കൂർ ഷിഫ്റ്റിന് എതിരോ! ഫറ ഖാന്‍റെ നിലപാടെന്ത്‍?
text_fieldsസന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്യുന്ന സ്പിരിറ്റ് എന്ന ചിത്രത്തില്‍ എട്ട് മണിക്കൂര്‍ ഷിഫ്റ്റടക്കമുള്ള ആവശ്യങ്ങള്‍ മുന്നോട്ടുവെച്ചതിനെ തുടര്‍ന്ന് നടി ദീപിക പദുക്കോണിനെ ഒഴിവാക്കിയെന്ന റിപ്പോര്‍ട്ടുകള്‍ അടുത്തിടെ വാർത്തകളിൽ നിറഞ്ഞിരുന്നു. ഇതിന് പിന്നാലെ ബോളിവുഡിലെയടക്കം ജോലി സമയത്തെ കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ ആരംഭിച്ചിരിക്കുകയാണ്. ഇതിന് പിന്നാലെ പലരും ദീപികയെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തി.
സിനിമ മേഖലയിൽ എട്ട് മണിക്കൂർ ജോലി എന്ന ആശയത്തെ പിന്തുണക്കുന്നില്ലെന്ന് സൂചന നൽകിയിരിക്കുകയാണ് ചലച്ചിത്ര നിർമാതാവും നൃത്തസംവിധായികയുമായ ഫറാ ഖാൻ. പല സെലിബ്രിറ്റികളും ദീപികയെ പിന്തുണച്ചിട്ടുണ്ടെങ്കിലും, ഫറയുടെ അഭിപ്രായം അങ്ങനെയായിരുന്നില്ല. നടി രാധിക മദന്റെ വീട് സന്ദർശിക്കുന്ന വ്ലോഗിലാണ് സമയക്രമത്തെക്കുറിച്ചുള്ള അഭിപ്രായം പങ്കുവെച്ചത്.
വ്യക്തമായി നിലപാട് പറഞ്ഞില്ലെങ്കിലും, എട്ട് മണിക്കൂർ ഷിഫ്റ്റ് ഉണ്ടായിരുന്നില്ലേ എന്ന് ഫറയുടെ ചോദ്യത്തിന് '56 മണിക്കൂർ തുടർച്ചയായോ 48 മണിക്കൂർ തുടർച്ചയായോ' എന്നായിരുന്നു രാധികയുടെ മറുപടി. ഇങ്ങനെയാണ് 'മികച്ചവ' ഉണ്ടാകുന്നതെന്നായിരുന്നു ഫറയുടെ പ്രതികരണം. വിഡിയോ പുറത്തു വന്നതോടെ, എട്ട് മണിക്കൂർ ജോലി എന്ന ദീപികയുടെ ആവശ്യത്തെ പരോക്ഷമായി എതിർക്കുകയാണ് ഫറ എന്നാണ് സമൂഹമാധ്യമ ഉപയോക്താക്കളുടെ പ്രതികരണം.