Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightജയിലർ സിനിമയിലെ...

ജയിലർ സിനിമയിലെ ബാലതാരം റിത്വിക് ജ്യോതി രാജ് ഇനി സംരംഭകൻ; കോഡിങ് പഠിച്ച് കൊച്ചുമിടുക്കൻ തുടങ്ങിയത് സ്വന്തം കമ്പനി

text_fields
bookmark_border
Rithvik
cancel
camera_alt

രജനികാന്തിനൊപ്പം റിത്വിക്

ജയിലറിൽ സൂപ്പർസ്റ്റാർ രജനികാന്തിന്റെ കൊച്ചുമകനായി തിളങ്ങിയ ബാലതാരം റിത്വിക് ജ്യോതി രാജ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് മറ്റൊരു കാരണത്താലാണ്. അഭിനയത്തിന് പുറമെ സ്വന്തമായി ഒരു കമ്പനി തുടങ്ങിയിരിക്കുകയാണ് ഈ കൊച്ചു മിടുക്കൻ. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലാണ് റിത്വിക് തന്റെ പുതിയ സംരംഭത്തെ കുറിച്ച് വെളിപ്പെടുത്തിയത്. ഈ അഭിമുഖത്തിന്റെ വിഡിയോ ക്ലിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

വിഡിയോ കോളിനിടെ തോന്നിയ ആശയത്തിൽ നിന്നാണ് കമ്പനി തുടങ്ങിയതെന്നാണ് റിത്വിക് പറയുന്നത്. സുഹൃത്തുക്കളുമായി വിഡിയോ കോളിൽ സംസാരിച്ച് ബോറടിച്ചിരിക്കുമ്പോഴാണ് എന്തെങ്കിലും പുതിയത് ചെയ്യാമെന്ന് തോന്നിയതെന്നും, അങ്ങനെയാണ് ഒരു വെബ്സൈറ്റ് ഉണ്ടാക്കിയാലോ എന്ന ആശയം വന്നതെന്നും താരം പറഞ്ഞു.

‘വിഡിയോ കോളിനിടെ ഞങ്ങൾ വെറുതെ ബോറടിച്ചിരിക്കുകയായിരുന്നു. അപ്പോൾ തോന്നി, എന്തുകൊണ്ട് ഒരു വെബ്സൈറ്റ് ഉണ്ടാക്കിക്കൂടാ എന്ന്. അവിടെ നിന്നാണ് എല്ലാം തുടങ്ങിയത്. ഞങ്ങൾക്ക് കുറച്ച് കോഡിങ് അറിയാമായിരുന്നു, അതുകൊണ്ട് ഒന്ന് പരീക്ഷിച്ചു നോക്കാൻ തീരുമാനിച്ചു’ റിത്വിക് പറഞ്ഞു.

കോഡിങ് അറിയാമോ എന്ന അവതാരകയുടെ ചോദ്യത്തിന് പൈത്തൺ അറിയാമെന്നായിരുന്നു റിത്വിക്കിന്റെ മറുപടി. റോബോട്ടുകൾ ഉണ്ടാക്കാൻ അറിയാം. അത്രയൊക്കെയേ ഉള്ളൂ എന്നായിരുന്നു ഈ കൊച്ചു താരത്തിന്റെ നിഷ്കളങ്കമായ മറുപടി. താൻ കോളജിൽ വെച്ചാണ് കോഡിങ്ങിനെ കുറിച്ച് പഠിച്ചതെന്നാണ് അവതാരക അത്ഭുതത്തോടെ പറഞ്ഞത്.

‘ഞങ്ങൾ വെബ്സൈറ്റ് വഴി സാധനങ്ങൾ വിൽക്കുന്നുണ്ട്, ചില കോഴ്സുകളും നൽകുന്നുണ്ട്. പക്ഷേ ആരും വെബ്സൈറ്റിലേക്ക് വരുന്നില്ല. ഇപ്പോൾ വെറുതെ അത് അങ്ങനെ കൊണ്ടുപോകുകയാണ്. കമ്പനിയിൽ പ്രധാനമായും അഞ്ച് പേരുണ്ട്. പിന്നെ അഞ്ച് പേർ കൂടി ഗ്രൂപ്പിൽ അംഗങ്ങളായി ഉണ്ട്.അഞ്ച് പാർട്ണർമാരും അഞ്ച് ജോലിക്കാരുമാണോ എന്ന അവതാരകയുടെ ചോദ്യത്തിന്, അതെ എന്ന് റിത്വിക് പറഞ്ഞു. എന്നാൽ അവരെ ജോലിക്കാർ എന്ന് വിളിക്കില്ലെന്നും, ഹെൽപ്പേഴ്സ് എന്ന് വിളിക്കാമെന്നും താരം തിരുത്തി.

കോയമ്പത്തൂർ സ്വദേശിയായ റിത്വിക് ജ്യോതി രാജ് ഓൺലൈൻ വിഡിയോകളിലൂടെയാണ് ആദ്യം ശ്രദ്ധ നേടിയത്. ഒരേ സമയം പല കഥാപാത്രങ്ങളായി അഭിനയിച്ചുള്ള വിഡിയോകളിലൂടെ പ്രേക്ഷക പ്രീതി നേടിയ താരം പിന്നീട് സർദാർ, ലക്കി ഭാസ്കർ തുടങ്ങിയ ചിത്രങ്ങളിലൂടെ ദക്ഷിണേന്ത്യൻ സിനിമയിൽ സജീവമായി.

2023ൽ പുറത്തിറങ്ങിയ നെൽസൺ ദിലീപ്കുമാർ ചിത്രം ജയിലറിൽ രജനികാന്തിന്റെ കൊച്ചുമകനായി അഭിനയിച്ചതോടെയാണ് റിത്വിക് കൂടുതൽ ശ്രദ്ധേയനായത്. ഈ വേഷം വീണ്ടും ജയിലർ 2ലും ആവർത്തിച്ചിട്ടുണ്ട്. 2026 ഒക്ടോബർ 15ന് തിയറ്ററുകളിലെത്തിയ ജയിലർ 2ൽ നിരവധി പ്രമുഖ താരങ്ങളും അണിനിരക്കുന്നുണ്ട്.

അതേസമയം ജയിലർ 2 ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിക്കുകയാണ്. റിലീസ് ചെയ്ത് ആറ് ദിവസത്തിനുള്ളിൽ ചിത്രം ലോകമെമ്പാടുമായി 500 കോടി ക്ലബ്ബിൽ ഇടം നേടി. ഇന്ത്യയിൽ നിന്ന് 320.37 കോടി ഗ്രോസും 273.28 കോടി നെറ്റ് കലക്ഷനും ചിത്രം ഇതിനോടകം സ്വന്തമാക്കി കഴിഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Jailer 2 child artist Rajinikanth Box Office Collection tamil cinema 
News Summary - Jailer Child Star Turns Entrepreneur Now
Next Story