Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_right‘കശ്മീരിലെ കല്ലേറ്...

‘കശ്മീരിലെ കല്ലേറ് നിർത്താൻ അറിയാമെങ്കിൽ.. പിന്നെയാ ഡൽഹി...’; കൃഷ്ണകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന് കടുത്ത വിമർശനം

text_fields
bookmark_border
‘കശ്മീരിലെ കല്ലേറ് നിർത്താൻ അറിയാമെങ്കിൽ.. പിന്നെയാ ഡൽഹി...’; കൃഷ്ണകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന് കടുത്ത വിമർശനം
cancel

ഡൽഹിയിൽ സി.ജെ.പിയുടെ നേതൃത്വത്തിൽ നടക്കുന്ന വിദ്യാർഥി സമരത്തിന് രാജ്യത്തുടനീളം വലിയ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സമരക്കാർക്ക് നേരെ ഉണ്ടാകുന്ന പൊലീസ് അതിക്രമത്തിനെതിരെ രാജ്യവ്യാപകമായി കടുത്ത പ്രതിഷേധം ഉയരുമ്പോഴാണ് വിഷയത്തിൽ പ്രതികരണവുമായി നടനും ബി.ജെ.പി നേതാവുമായ കൃഷ്ണകുമാർ എത്തിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം അടങ്ങിയ ഒരു പോസ്റ്ററാണ് കൃഷ്ണകുമാർ പങ്കുവെച്ചത്. ‘കശ്മീരിലെ കല്ലേറ് നിർത്താൻ അറിയാമെങ്കിൽ.. പിന്നെയാ... ഡൽഹി’ എന്നെഴുതിയ പോസ്റ്ററിനൊപ്പം ജയ്ഹിന്ദ് എന്നും അദ്ദേഹം കുറിച്ചിരുന്നു. പോസ്റ്റിന് താഴെ വിമര്‍ശനവുമായി നിരവധി പേരാണ് എത്തുന്നത്.

‘5 വർഷത്തിനിടെ 3 തവണ ചോദ്യപേപ്പർ ചോർന്നു, ഇതിന് എന്ത് ന്യായീകരണമാണ് നിങ്ങൾക്ക് പറയാനുള്ളത്? സ്വന്തം മനസ്സാക്ഷിയോട് മറുപടി പറയൂ. നാളെ രാജ്യത്തെ നയിക്കേണ്ട കുട്ടികളാണ് സമരം ചെയ്യുന്നത്. മക്കളുള്ള താങ്കൾ ഗവൺമെന്റിന്റെ അനീതിയെ ന്യായീകരിക്കരുത്’ എന്നിങ്ങനെ പോകുന്നു കമന്‍റുകൾ.

ജൂൺ 28 മുതലാണ് സോനം വാങ്ചുക്ക് നിരാഹാര സമരം തുടങ്ങിയത്. സമരം തുടർന്നതോടെ ആരോഗ്യസ്ഥിതി മോശമാവുകയും, സമരത്തെ അവഗണിക്കുന്ന കേന്ദ്ര സർക്കാറിനെതിരെ വ്യാപക വിമർശനം ഉയരുകയും ചെയ്തു. ഇതോടെ ജൂലൈ 18 ന് ഡൽഹി പൊലീസ് നാടകീയ നീക്കത്തിലൂടെ അദ്ദേഹത്തെ സമരപ്പന്തലിൽ നിന്ന് ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ, ആശുപത്രിയിലും അദ്ദേഹം സമരം തുടരുകയാണ്.

ഡൽഹി പൊലീസിന്റെ ലാത്തിച്ചാർജിലും കണ്ണീർവാതക പ്രയോഗത്തിലും നൂറിലധികം വിദ്യാർഥികൾക്ക് പരിക്കേൽക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഇതിൽ ഗുരുതരമായി പരിക്കേറ്റ 21 വയസ്സുള്ള ഒരു വിദ്യാർഥിനി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സംഭവം രാഷ്ട്രീയമായി വൻ വിവാദമായതോടെ, വിദ്യാഭ്യാസ മന്ത്രി സ്ഥാനത്തുനിന്ന് ധർമേന്ദ്ര പ്രധാൻ രാജി വെക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം രംഗത്തെത്തി. രാജ്യസഭയിലെ പ്രതിപക്ഷ നേതാവും കോൺഗ്രസ് അധ്യക്ഷനുമായ മല്ലികാർജുൻ ഖാർഗെ, പരീക്ഷാ വിവാദത്തിൽ കൃത്യമായ ചർച്ച നടക്കണമെങ്കിൽ വിദ്യാഭ്യാസ മന്ത്രി ആദ്യം രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു.

Show Full Article
TAGS:Krishna Kumar facebook post BJP CJP Protest student protest Dharmendra pradhan 
News Summary - Krishna Kumar Slammed Over Delhi Protests
Next Story