എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്നും ഒരു ചെറിയ ഇടവേള എടുക്കുകയാണ് -ലോകേഷ് കനകരാജ്
text_fieldsലോകേഷ് കനകരാജ് സംവിധാനത്തിൽ രജനീകാന്ത് നായകനാകുന്ന കൂലി ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ലോകേഷിന്‍റെ ഏറ്റവും വലിയ പദ്ധതികളിൽ ഒന്നായതിനാൽ അത് തന്റെ ഏറ്റവും മികച്ച സൃഷ്ടിയാണെന്ന് ഉറപ്പാക്കാൻ സംവിധായകൻ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തിയിട്ടുണ്ട്. ആഗസ്റ്റ് 14 നാണ് ചിത്രം റിലീസിനെത്തുന്നത്. ഇപ്പോഴിതാ ഇതിനോടനുബന്ധിച്ച് ലോകേഷ് നടത്തിയ പ്രഖ്യാപനത്തിന്‍റെ കാരണം അന്വേഷിക്കുകയാണ് നെറ്റിസൺസ്.
സോഷ്യൽ മീഡിയയിൽ നിന്ന് ഒരു ചെറിയ ഇടവേള എടുക്കുകയാണെന്ന് ലോകേഷ് തന്റെ എക്സ് അക്കൗണ്ടിലൂടെ വെളിപ്പെടുത്തി. 'ഹേ കൂട്ടുകാരെ! കൂലിയുടെ പ്രമോഷനുകൾ കഴിയുന്നത് വരെ എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്നും ഞാൻ ഒരു ചെറിയ ഇടവേള എടുക്കുകയാണ്, സ്നേഹത്തോടെ ലോകേഷ് കനകരാജ് എന്നാണ് സംവിധായകൻ എക്സിൽ കുറിച്ചത്.
രജനീകാന്തിന് പുറമേ, തമിഴ് സൂപ്പർസ്റ്റാർ നാഗാർജുന അക്കിനേനി, കന്നഡ താരം ഉപേന്ദ്ര റാവു എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. ചിത്രത്തിൽ ആമിർ ഖാൻ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. ആമസോണ്‍ പ്രൈം വിഡിയോ ആണ് ചിത്രത്തിന്‍റെ ആഫ്റ്റര്‍ തിയറ്റര്‍ ഒ.ടി.ടി റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. 120 കോടിയുടെ റെക്കോര്‍ഡ് ഡീല്‍ ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. രജനികാന്തിന്‍റെ വന്‍ വിജയ ചിത്രം ജയിലറിന് ലഭിച്ചതിനേക്കാള്‍ വലിയ തുകയാണ് ഇത്. ആക്ഷൻ എന്റർടെയ്‌നറാനായ, സ്വര്‍ണ്ണകള്ളക്കടത്ത് പാശ്ചത്തലത്തിലുള്ള ചിത്രത്തില്‍ രജനീകാന്ത് നെഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.