ശ്രീനിവാസന്റെ ഓർമകളിൽ പാനൂരും
text_fieldsപാനൂർ: ശ്രീനിവാസന്റെ ഓർമകളിൽ പാനൂരും. പാനൂരിനടുത്ത് പാട്യത്താണ് ജന്മദേശമെങ്കിലും ദീർഘകാലമായി തൃപ്പൂണിത്തുറയിലും ചെന്നൈയിലുമായിരുന്നു താമസം.
എങ്കിലും ജനിച്ചു വളർന്ന നാട്ടിലും പരിസര പ്രദേശങ്ങളിലും പൊതുപരിപാടികളിൽ പങ്കെടുക്കാൻ ഏത് തിരക്കിനിടയിലും അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. പാനൂർ ഗുരുസന്നിധിയുടെ വാർഷികത്തിന്റെ ഭാഗമായുള്ള സാംസ്കാരിക സമ്മേളനത്തിലും മുമ്പ് എത്തിയിരുന്നു.
കൃഷി മന്ത്രിയായിരിക്കെ കെ.പി മോഹനൻ എം.എൽ.എയുടെ നേതൃത്വത്തിൽ 2014 ഡിസംബറിൽ പാനൂർ ഹൈസ്കൂൾ ഗ്രൗണ്ടിൽ കണ്ണൂർ ജില്ല വോളിബാൾ അസോസിയേഷൻ സംഘടിപ്പിച്ച സംസ്ഥാന യൂത്ത് വോളിബാൾ ചാമ്പ്യൻഷിപ്പിൽ മുഖ്യാതിഥിയായി പങ്കെടുത്തിട്ടുണ്ട്.
അന്ന് പാനൂരിലെ മാധ്യമ പ്രവർത്തകരുമായും ദീർഘനേരം സംസാരിക്കാനും അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. ഒടുവിൽ രണ്ടുവർഷം മുമ്പ് ഭാര്യ വിമലയുടെ പൂർവ വിദ്യാലയമായ പാട്യം വെസ്റ്റ് യു.പി സ്കൂൾ വാർഷികാഘോഷത്തിൽ പങ്കെടുക്കാനാണ് അന്ന് നാട്ടിലെത്തിയത്.


