എനിക്കത് വെല്ലുവിളി നിറഞ്ഞതായിരുന്നു, സ്റ്റൈലിങ്ങിനെ കുറിച്ച് ഞാൻ പഠിച്ചത് ശ്രീദേവിയിൽ നിന്ന് -നീത ലുല്ല
text_fields300ലധികം സിനിമകളിൽ പ്രവർത്തിച്ചിട്ടുള്ള ഇന്ത്യൻ കോസ്റ്റ്യൂം ഡിസൈനറും ഫാഷൻ സ്റ്റൈലിസ്റ്റുമാണ് നീത ലുല്ല. ദേശീയ അവാർഡ് ജേതാവ് കൂടിയായ നീത ലുല്ല സിനിമാ മേഖലയിലുടനീളമുള്ള നിരവധി പ്രശസ്ത സെലിബ്രിറ്റികളെ സ്റ്റൈൽ ചെയ്തിട്ടുണ്ട്.
1985 മുതൽ അവർ വിവാഹ വസ്ത്രങ്ങൾ ഡിസൈൻ ചെയ്യുന്നു. ജഗദേക വീരുഡു അതിലോക സുന്ദരി, ഖുദാ ഗവ, ദേവദാസ് എന്നിവയിലെ വസ്ത്രങ്ങൾ രൂപകൽപ്പന ചെയ്തത് നീത ലുല്ലയാണ്. എന്നിരുന്നാലും, നീതയെ ആഴത്തിൽ പ്രചോദിപ്പിച്ച നടി ശ്രീദേവിയായിരുന്നു. അടുത്തിടെ നടന്ന സംഭാഷണത്തിൽ, ശ്രീദേവിയോടൊപ്പം പ്രവർത്തിക്കുന്നത് വെല്ലുവിളി നിറഞ്ഞതാണെങ്കിലും, സ്റ്റൈലിങ്ങിനെക്കുറിച്ചും നിറ സംയോജനത്തെ കുറിച്ചും ശ്രീദേവിയിൽ നിന്ന് ധാരാളം കാര്യങ്ങൾ പഠിച്ചതായി നീത സമ്മതിച്ചു.
1991ലെ ഹിറ്റ് ചിത്രമായ ലംഹേയിൽ ശ്രീദേവിയെ സ്റ്റൈലിങ് ചെയ്തതിനെക്കുറിച്ച് ഓർമിക്കുകയാണ് നീത. ചിത്രത്തിൽ ശ്രീദേവി ഇരട്ട കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചത്. അവ പരസ്പരം വളരെ വ്യത്യസ്തമായിരുന്നു. ഈ രണ്ട് കഥാപാത്രങ്ങളെയും വ്യത്യസ്തമായി സ്റ്റൈൽ ചെയ്യാൻ എളുപ്പമായിരുന്നുവെന്ന് ഞാൻ പറഞ്ഞെങ്കിലും ശ്രീദേവിയുടെ അറിവ് എന്നെ ഞെട്ടിച്ചു. ശ്രീദേവിക്ക് തുണിത്തരങ്ങൾ, നിറങ്ങൾ, സ്റ്റൈലിങ് എന്നിവയിൽ ആഴത്തിലുള്ള അറിവുണ്ടായിരുന്നു.
നിറത്തെക്കുറിച്ചും ധരിക്കുന്ന വസ്ത്രങ്ങളെക്കുറിച്ചും ശ്രീദേവി പ്രത്യേക ശ്രദ്ധ ചെലുത്തിയിരുന്നു. എനിക്കത് വെല്ലുവിളി നിറഞ്ഞതായിരുന്നു. അവരിൽ നിന്നാണ് ഞാൻ ഒരുപാട് കാര്യങ്ങൾ പഠിച്ചത്. സ്റ്റൈലിങ്, നിറങ്ങൾ, ഔട്ട്ഡോർ ഷൂട്ടിൽ ഏത് നിറം ഉപയോഗിക്കണം, ഇൻഡോർ ഷൂട്ടിൽ ഏത് നിറം ഉപയോഗിക്കണം എന്നിവയെക്കുറിച്ച് ഞാൻ പഠിച്ചു. കൂടാതെ, ഞാൻ ഉപയോഗിക്കേണ്ട തുണിത്തരങ്ങൾ, നിറങ്ങൾ, മേക്കപ്പ് എന്തും ആകട്ടെ, കഥാപാത്രത്തിന്റെ എല്ലാ വശങ്ങളിലും വളരെ വികസിതമായ ഒരു മനോഭാവം അവർ പുലർത്തിയിരുന്നു നീത ലുല്ല പറഞ്ഞു.
നടിമാരിൽ എന്റെ പ്രവർത്തനങ്ങളിൽ എന്നെ പ്രചോദിപ്പിച്ച ഒരാൾ ശ്രീദേവിയാണ്. അവർ എനിക്ക് ധാരാളം കാര്യങ്ങൾ പഠിപ്പിച്ചു തന്നു. ഞാൻ 12-13 വർഷത്തോളം ശ്രീദേവിയോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. അവർ എനിക്ക് വലിയ പിന്തുണയായിരുന്നു.അവളെ ഡിസൈൻ ചെയ്യുന്നത് എനിക്ക് ഇഷ്ടമായിരുന്നു. അവളുടെ സ്റ്റൈലിങ്ങിനപ്പുറം ശ്രീദേവി മികച്ച നടിയാണ്. സ്ക്രീനിൽ അവർ പ്രകടിപ്പിച്ച പ്രഭാവലയം വളരെ വലുതാണ് നീത പറഞ്ഞു.