Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightമീ​ശ​പി​രി​ച്ച്...

മീ​ശ​പി​രി​ച്ച് ലാ​ലേ​ട്ട​ൻ; വൈറലായി പൂ​ച്ച​ക്കു​ട്ടി​

text_fields
bookmark_border
mohanlal
cancel
camera_altമോഹൻലാൽ
Listen to this Article

വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം താ​ടി​യി​ല്ലാ​തെ, മീ​ശ​പി​രി​ച്ചു​ള്ള ലു​ക്ക് പി​ടി​ച്ച് മോ​ഹ​ൻ​ലാ​ൽ. ത​രു​ൺ മൂ​ർ​ത്തി ചി​ത്ര​ത്തി​ന് വേ​ണ്ടി​യാ​ണ് മോ​ഹ​ൻ​ലാ​ലി​ന്റെ പു​തി​യ ലു​ക്ക്. വെ​ള്ള നി​റ​ത്തി​ലു​ള്ള ഷ​ർ​ട്ട് ധ​രി​ച്ചു​നി​ൽ​ക്കു​ന്ന ചി​ത്ര​മാ​ണ് മോ​ഹ​ൻ​ലാ​ൽ സമൂഹമാധ്യമത്തിലൂ​ടെ പ​ങ്കു​വെ​ച്ച​ത്. ഷ​ർ​ട്ടി​ന്റെ പോ​ക്ക​റ്റി​ന്റെ മു​ക​ളി​ലു​ള്ള പൂ​ച്ച​ക്കു​ട്ടി​യു​ടെ ചി​ത്ര​മാ​ണ് അ​തി​ൽ ഹൈ​ലൈ​റ്റ്. നേ​ര​ത്തേ, ഈ ​ലു​ക്കി​ലു​ള്ള ഒ​രു ചി​ത്രം താ​രം പു​റ​ത്തു​വി​ട്ടി​രു​ന്നു. പി​ന്നാ​ലെ​യാ​ണ് പു​തി​യ ചി​ത്രം പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്. എ​ൽ-366 എ​ന്ന് താ​ൽ​ക്കാ​ലി​ക​മാ​യി പേ​രി​ട്ടി​രി​ക്കു​ന്ന ത​രു​ൺ മൂ​ർ​ത്തി സി​നി​മ​യി​ൽ പൊ​ലീ​സ് വേ​ഷ​ത്തി​ലാ​ണ് മോ​ഹ​ൻ​ലാ​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്.

മോഹൻലാലിന്‍റെ മുന്നൂറ്റി അറുപത്തിയാറാമത്തെ ചിത്രവും, ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്‍റെ ഇരുപത്തിയൊന്നാമത്തെ ചിത്രവുമാണിത്. പൊലീസ് സബ് ഇൻസ്പക്ടറായ ടി.എസ്. ലൗലാജൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഒരിടത്തരം ടൗൺ ഷിപ്പിൽ ജോലി നോക്കുന്ന ഒരു എസ്.ഐ. ഇദ്ദേഹത്തിന്‍റെ ജീവിതത്തിൽ അരങ്ങേറുന്ന സംഭവങ്ങളിലൂടെയാണ് ചിത്രം കടന്നുപോകുന്നത്. നീണ്ട ഇടവേളക്ക് ശേഷം മോഹൻലാൽ പൊലീസ് യൂണിഫോമിൽ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

തുടരും എന്ന ചിത്രത്തിന് ശേഷം മോഹൻലാലും തരുൺ മൂർത്തിയും ഒന്നിക്കുന്ന L-366 പോസ്റ്റർ ഏറെ ശ്രദ്ധ നേടിയിരുന്നു. മോഹൻലാൽ തന്‍റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയാണ് പോസ്റ്റർ പുറത്തുവിട്ടത്. പൊലീസ് യൂനിഫോമിലുള്ള മോഹൻലാലിന്‍റെ പോസ്റ്ററാണ് പുറത്തുവിട്ടത്. L366 എന്ന ഹാഷ്ടാഗോടെയാണ് ചിത്രം പങ്കുവെച്ചിരുന്നത്.

മീരാ ജാസ്മിനാണ് ചിത്രത്തിലെ നായിക. മനോജ്.കെ. ജയൻ, ജഗദീഷ്, ഇർഷാദ്, വിഷ്ണു.ജി.വാര്യർ, പ്രമോദ് വെളിയനാട്, കിരൺ പീതാംബരൻ, വിജി വിശ്വനാഥ്, ഭാമ അരുൺ, പ്രാർത്ഥന, സജീവൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇഷ്ക്ക്, ആലപ്പുഴ ജിംഖാന, മഹാറാണി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രതീഷ് രവിയുടേതാണ് തിരക്കഥ.

Show Full Article
TAGS:Mohanlal Tharun Moorthy celebrity news Viral pic Thudarum movie 
News Summary - new look of mohanlal
Next Story