Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_right‘ബി.ജെ.പിക്കൊപ്പം...

‘ബി.ജെ.പിക്കൊപ്പം കൂട്ടുകൂടില്ല’; ടി.വി.കെ ഒറ്റക്ക് മുമ്പോട്ടുപോകുമെന്ന് വിജയ്

text_fields
bookmark_border
‘ബി.ജെ.പിക്കൊപ്പം കൂട്ടുകൂടില്ല’; ടി.വി.കെ ഒറ്റക്ക് മുമ്പോട്ടുപോകുമെന്ന് വിജയ്
cancel

തമിഴ്നാട്: വരാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ തമിഴക വെട്രി കഴകം (ടി.വി.കെ) എൻ.‌ഡി.‌എയുമായി സഖ്യമുണ്ടാക്കുമെന്ന അഭ്യൂഹങ്ങൾ തള്ളിക്കളഞ്ഞിരിക്കുകയാണ് വിജയ്. പാർട്ടിയുടെ അടിസ്ഥാന തത്വമായ 'മതേതര സാമൂഹിക നീതി'യിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് വിജയ് ഉറപ്പിച്ചു പറഞ്ഞു.

ബുധനാഴ്ച വൈകുന്നേരം മാമല്ലപുരത്തെ ഒരു സ്വകാര്യ ഹോട്ടലിൽ പാർട്ടി സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ വിജയ് തന്റെ പാർട്ടിയുടെ രാഷ്ട്രീയ നിലപാടുകളെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് മറുപടി നൽകി. തന്റെ രാഷ്ട്രീയ യാത്രയുടെ തുടക്കം മുതൽ തന്നെ ടി.വി.കെ വിവിധ രാഷ്ട്രീയ കാമ്പുകളുമായി യോജിക്കുന്നതായി ചിത്രീകരിക്കാൻ ശ്രമങ്ങൾ നടന്നിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

'ഞാൻ രാഷ്ട്രീയത്തിൽ പ്രവേശിച്ച കാലം മുതൽ, ഞങ്ങൾ ഏതെങ്കിലും ഒരു പാർട്ടിയുടെയോ മറ്റൊരു സംഘടനയുടെയോ പ്രതിനിധികളാണെന്ന് തുടർച്ചയായി കിംവദന്തികൾ ഉണ്ടായിരുന്നു. പല സമയങ്ങളിലും ഞങ്ങൾ ഈ സഖ്യത്തിലോ ആ സഖ്യത്തിലോ ആണെന്ന് ആളുകൾ പറഞ്ഞിട്ടുണ്ട്. പക്ഷേ ഞാൻ വളരെ വ്യക്തമായി പറയാൻ ആഗ്രഹിക്കുന്നു, ഞങ്ങൾ അത്തരമൊരു ടീമിന്റെ ഭാഗമല്ല. ഞങ്ങൾ ജനങ്ങളുടെ ടീമിൽ മാത്രമാണ് ഉൾപ്പെടുന്നത്' അദ്ദേഹം പറഞ്ഞു.

പല കിംവദന്തികൾക്കും പ്രചാരം ലഭിക്കാത്തതിനെത്തുടർന്ന്, പുതിയ കാര്യങ്ങൾ പ്രചരിപ്പിക്കാൻ തുടങ്ങിയെന്നും വിജയ് പറഞ്ഞു. തെരഞ്ഞെടുപ്പിന് മുമ്പ് ടി.വി.കെ ഒരു രാഷ്ട്രീയ സഖ്യത്തിൽ ചേരാൻ തയാറെടുക്കുകയാണെന്ന സമീപകാല അവകാശവാദങ്ങൾ ഇതിൽ ഉൾപ്പെടുന്നുവെന്നും വിജയ് കൂട്ടിച്ചേർത്തു. പൊതുജനങ്ങളെ ആശയക്കുഴപ്പത്തിലാക്കാനും പാർട്ടിയുടെ സ്വതന്ത്ര ഐഡന്റിറ്റിയെ ദുർബലപ്പെടുത്താനും ലക്ഷ്യമിട്ടുള്ള ഒരു തെറ്റായ പ്രചാരണം എന്നാണ് ഈ റിപ്പോർട്ടുകളെ അദ്ദേഹം വിശേഷിപ്പിച്ചത്.

'ഇത്തരം വാർത്തകൾ കേൾക്കുമ്പോൾ നിങ്ങൾക്ക് ആശയക്കുഴപ്പം തോന്നിയേക്കാം. ഈ കിംവദന്തികൾ പ്രചരിപ്പിക്കുന്നതിനു പിന്നിലെ ഉദ്ദേശ്യം അതാണ്. ഞാൻ വ്യക്തമായി ആവർത്തിക്കട്ടെ, യാതൊരു വിട്ടുവീഴ്ചയുമില്ലാതെ ഞങ്ങൾ എല്ലായിപ്പോഴും മതേതര സാമൂഹിക നീതിയുടെ തത്വങ്ങളിൽ ഉറച്ചുനിൽക്കും' അദ്ദേഹം ഊന്നിപ്പറഞ്ഞു. തന്റെ പാർട്ടിയുടെ സ്വതന്ത്ര രാഷ്ട്രീയ അഭിലാഷങ്ങളെ ശക്തിപ്പെടുത്തിക്കൊണ്ട്, ടി.വി.കെ ഒരു സഖ്യത്തിലും പിന്തുണക്കാൻ ആഗ്രഹിക്കുന്നില്ലെന്നും പകരം സ്വന്തം ശക്തിയിൽ സർക്കാർ രൂപീകരിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും വിജയ് പറഞ്ഞു.

പാർട്ടിയുടെ പ്രത്യയശാസ്ത്ര പ്രതിബദ്ധതകളിൽ നിന്ന് വ്യതിചലിക്കില്ലെന്ന് പാർട്ടിയുടെ ആദ്യ സംസ്ഥാന സമ്മേളനത്തിൽ പറഞ്ഞ പ്രസ്താവനയെ അദ്ദേഹം ഓർമിപ്പിച്ചു. 'നമ്മുടെ രാഷ്ട്രീയത്തിൽ വിട്ടുവീഴ്ചക്ക് ഇടമില്ല. തെറ്റായ പ്രചാരണങ്ങൾ വിശ്വസിക്കരുത്. ദൈവത്തിന്റെ അനുഗ്രഹത്താലും ജനങ്ങളുടെ പിന്തുണയാലും നമ്മൾ നമ്മുടെ ലക്ഷ്യം കൈവരിക്കും' വിജയ് കൂട്ടിച്ചേർത്തു.

Show Full Article
TAGS:Actor Vijay NDA TVK Legislative Assembly Election Tamilnadu 
News Summary - No alliance with NDA, TVK to go alone says Vijay
Next Story