Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightഓ​സ്ക​ർ ചി​ത്രം ‘നോ...

ഓ​സ്ക​ർ ചി​ത്രം ‘നോ ​അ​ദ​ർ ലാ​ൻ​ഡ്’നി​ർ​മാ​ണ പ​ങ്കാ​ളി​ കൊ​ല്ല​പ്പെ​ട്ടു; മരണം ഇ​സ്രാ​യേ​ലി കു​ടി​യേ​റ്റ​ക്കാ​രന്‍റെ വെടിയേറ്റ്

text_fields
bookmark_border
Auda Hathelin, Oscar winning film, No Other Land
cancel

റാ​മ​ല്ല: ഓ​സ്ക​ർ നേ​ടി​യ ‘നോ ​അ​ദ​ർ ലാ​ൻ​ഡ്’ എ​ന്ന ചി​ത്രം നി​ർ​മി​ക്കു​ന്ന​തി​ൽ പ​ങ്കാ​ളി​യാ​യ ഫ​ല​സ്തീ​നി സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​നും അ​ധ്യാ​പ​ക​നു​മാ​യ ഔ​ദ ഹാ​ഥ​ലീ​ൻ കൊ​ല്ല​പ്പെ​ട്ടു. അ​ധി​നി​വി​ഷ്ട വെ​സ്റ്റ് ബാ​ങ്കി​ലെ ഹെ​ബ്രോ​ൺ കു​ന്നു​ക​ളോ​ടു ചേ​ർ​ന്ന ഉ​മ്മു​ൽ ഖൈ​ർ ഗ്രാ​മ​ത്തി​ൽ ഇ​സ്രാ​യേ​ലി കു​ടി​യേ​റ്റ​ക്കാ​ര​ന്റെ വെടിയേറ്റാണ് മരണം.

ഫ​ല​സ്തീ​നി കൃ​ഷി​ഭൂ​മി​യി​ൽ ബു​ൾ​ഡോ​സ​ർ വ​ൻ​തോ​തി​ൽ നാ​ശം വ​രു​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​യി​രു​ന്നു പ​രി​സ​ര​ത്തു​ണ്ടാ​യി​രു​ന്ന അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​ര​ൻ വെ​ടി​വെ​ച്ച​ത്. ‘‘ഇ​ന്ന് വൈ​കീ​ട്ട് എ​ന്റെ പ്രി​യ സു​ഹൃ​ത്ത് ഔ​ദ അ​റു​കൊ​ല ചെ​യ്യ​പ്പെ​ട്ടി​രി​ക്കു​ന്നു’’ -നോ ​അ​ദ​ർ ലാ​ൻ​ഡ് സ​ഹ സം​വി​ധാ​യ​ക​ൻ ബാ​സി​ൽ അ​ദ്റ കു​റി​ച്ചു.

ജ​റൂ​സ​ല​മി​ലു​ട​നീ​ളം അ​ന​ധി​കൃ​ത ഇ​സ്രാ​യേ​ലി കു​ടി​യേ​റ്റ​ക്കാ​ർ വ്യാ​പ​ക​മാ​യ ആ​ക്ര​മ​ണ​മാ​ണ് സ​ർ​ക്കാ​ർ പി​ന്തു​ണ​യോ​ടെ ഫ​ല​സ്തീ​നി മേ​ഖ​ല​ക​ളി​ൽ ന​ട​ത്തു​ന്ന​ത്. ഇ​തു​വ​രെ​യാ​യി 1000ത്തി​ലേ​റെ പേ​ർ കൊ​ല്ല​പ്പെ​ട്ടി​ട്ടു​ണ്ട്. നോ ​അ​ദ​ർ ലാ​ൻ​ഡ് സം​വി​ധാ​നം ചെ​യ്ത മ​സാ​ഫി​ർ യ​ത്ത സ്വ​ദേ​ശി​യാ​യി​രു​ന്നു ഔ​ദ.

Show Full Article
TAGS:Oscar Award No Other Land entertainment World News 
News Summary - Oscar-winning film 'No Other Land' production partner killed
Next Story