'ചെറിയ കന്നഡ സിനിമയാണ് നിർമിക്കുന്നതെന്ന് കരുതി, തുടക്കത്തില്‍ ഞാനും അങ്ങനെയായിരുന്നു'; അടുത്ത പാൻ ഇന്ത്യൻ ചിത്രം ചിലപ്പോൾ ഒഡിയയില്‍ നിന്നായിരിക്കാം -പൃഥ്വിരാജ്
text_fieldsറിഷഭ് ഷെട്ടിയുടെ സംവിധാനത്തിലെത്തി വൻ വിജയം നേടിയ കന്നഡ ചിത്രമാണ് കാന്താര. കുറഞ്ഞ മുതല്‍ മുടക്കില്‍ തീര്‍ത്ത് ചരിത്രവിജയം കൊയ്ത കന്നഡ സിനിമക്ക് സ്വാഭാവികമായും ഒരു രണ്ടാം ഭാഗം ആലോചിക്കുന്നതില്‍ അണിയറപ്രവര്‍ത്തകരെ തെറ്റ് പറയാനാവില്ല. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും റിഷഭിനെ തേടിയെത്തിയിരുന്നു. കാന്താരയുടെ പ്രീക്വലായ കാന്താര ചാപ്റ്റർ 1 ന്റെ ചിത്രീകരണം ഇപ്പോഴാണ് പൂർത്തിയായത്. ഇപ്പോഴിതാ കാന്താരയെ കുറിച്ച്പൃ ഥ്വിരാജ് സംസാരിക്കുകയാണ്. സര്‍സമീന്‍ എന്ന പുതിയ ഹിന്ദി ചിത്രത്തിന്റെ ഭാഗമായി നടന്ന അഭിമുഖത്തിലായിരുന്നു താരത്തിന്‍റെ പ്രതികരണം.
'കാന്താര ഒരിക്കലും ഇത്രയും വലിയ വിജയം ആകുമെന്ന് ഹോംബാലെ ഫിലിംസ് നിർമിക്കുമ്പോൾ കരുതി കാണില്ല. ഹോംബാലെ ഫിലിംസ് കാന്താര നിര്‍മിക്കുമ്പോള്‍, ഇന്നു കാണുന്നത്ര ഉയരത്തിലേക്ക് ആ ചിത്രമെത്തുമെന്ന് അവര്‍ പോലും കരുതിയിരിക്കില്ലെന്ന് എനിക്ക് വ്യക്തിപരമായി അറിയാവുന്ന കാര്യമാണ്. ഒരു ചെറിയ കന്നഡ സിനിമയാണ് അവര്‍ നിർമിക്കുന്നതെന്ന് അവര്‍ കരുതി. തുടക്കത്തില്‍ അങ്ങനെയായിരുന്നു ഞാനും. തുടക്കത്തിൽ കാന്താരയുടെ മലയാളം പതിപ്പ് ലഭ്യമല്ലാത്തതിനാല്‍ കന്നഡ പതിപ്പാണ് കേരളത്തിലും റിലീസ് ചെയ്തത്. അതുപോലെ അടുത്ത പാൻ ഇന്ത്യൻ ചിത്രം ചിലപ്പോൾ ഒഡിയയില്‍ നിന്നോ ഭോജ്പുരിയില്‍ നിന്നോ ആയിരിക്കാം എന്നും പൃഥ്വിരാജ് പറഞ്ഞു.
കേരളത്തിലെ എട്ട് തിയറ്ററുകളിലാണ് കാന്താര ഞാന്‍ റിലീസ് ചെയ്തത്. അതിന് വളരെയധികം പ്രേക്ഷക പിന്തുണ ലഭിച്ചു. ഉടനെ ഞാന്‍ റിഷഭിനെ വിളിച്ച് ചിത്രം എത്രയും വേഗം മലയാളത്തിലേക്ക് ഡബ്ബ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ഒരാഴ്ചക്കുള്ളിലോ മറ്റോ അദ്ദേഹം അത് പൂര്‍ത്തിയാക്കി നല്‍കിയെന്നാണ് എന്‍റെ ഓർമ. അതുകൊണ്ട് ഒരിക്കലും അടുത്ത വലിയ പാന്‍-ഇന്ത്യന്‍ പ്രതിഭാസം ഒരുപക്ഷെ ഒഡിയയില്‍ നിന്നോ ഭോജ്പുരി സിനിമയില്‍ നിന്നോ ആയിരിക്കുമോയെന്ന് നമുക്കറിയില്ല.' പൃഥിരാജ് പറഞ്ഞു.
മൂന്ന് വർഷത്തിൽ 250 ദിവസത്തെ ചിത്രീകരണമാണ് സിനിമക്ക് ഉണ്ടായിരുന്നത്. ഇതിനിടയിൽ നിരന്തര അപകടങ്ങളും സിനിമയെ വിടാതെ പിന്തുടർന്നിരുന്നു. കന്നഡയിൽ ഇറങ്ങിയ ചിത്രം പിന്നീട് മികച്ച അഭിപ്രായം നേടിയതിനെ തുടർന്ന് വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റി എത്തുകയായിരുന്നു. അതേസമയം 150 കോടി ബഡ്ജറ്റിലാണ് കാന്താര ചാപ്റ്റർ 1 ഒരുങ്ങുന്നത്. ഒക്ടോബർ രണ്ടിനാണ് ചിത്രം തിയറ്ററിലെത്തുന്നത്. ഹോംബാലെ ഫിലിംസ് നിർമിക്കുന്ന ചിത്രത്തിൽ നടൻ ജയറാമും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.