Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_right'സഞ്ജുവിന്റെ...

'സഞ്ജുവിന്റെ മയക്കുമരുന്ന് ഉപയോഗം ആരംഭിച്ചത് അമ്മ രോഗിയായിരുന്നപ്പോൾ; ചിത്രത്തിന്‍റെ റിലീസിന് മൂന്ന് ദിവസം മുമ്പ് അമ്മ മരിച്ചു, പപ്പയുടെ അരികിൽ ഒരു സീറ്റ് ഒഴിഞ്ഞു വെച്ചിരുന്നു -പ്രിയ ദത്ത്

text_fields
bookmark_border
priya dutt
cancel

സഞ്ജയ് ദത്തിന്റെ ഇളയ സഹോദരി പ്രിയ ദത്ത് 1980-81 കാലഘട്ടത്തിലെ അവരുടെ ജീവിതത്തെ കുറിച്ചും ആ സമയത്തെ വിഷമഘട്ടത്തെ കുറിച്ചും സംസാരിക്കുകയാണ്. നർഗീസ് ദത്തിന്റെ മരണം സഞ്ജയ് ദത്തിൽ വലിയ ആഘാതമാണ് സൃഷ്ടിച്ചത്. അന്ന് അദ്ദേഹത്തിന് വെറും 21 വയസായിരുന്നു. അഭിനയരംഗത്തേക്ക് കടക്കാൻ ഒരുങ്ങുകയായിരുന്നു. നർഗീസ് ഒരു വർഷത്തോളം രോഗബാധിതയായി കിടന്നു.

സഞ്ജയ് ദത്തിന്റെ പിതാവ് സുനിൽ ദത്തും സഹോദരിമാരായ പ്രിയയും നമ്രതയും കൂടുതലും ന്യൂയോർക്ക് നഗരത്തിലായിരുന്നു താമസിച്ചിരുന്നത്. നർഗീസ് കാൻസർ ചികിത്സയിലായിരുന്ന സമയത്ത്, സഞ്ജയ് മയക്കുമരുന്നിന് അടിമയായി. പിന്നീടുള്ള വർഷങ്ങൾ പുനരധിവാസ കേന്ദ്രങ്ങളിലായിരുന്നു. അമ്മയുടെ അവസാന ആഗ്രഹം നിറവേറ്റാൻ കഴിയാത്തതിനാൽ സഞ്ജയ് ദത്ത് വിഷാദത്തിലായിരുന്നു.

'സഞ്ജുവിന്റെ മയക്കുമരുന്ന് ഉപയോഗം ആരംഭിച്ചത് അമ്മ രോഗിയായിരുന്നപ്പോഴാണ്. വീട്ടിൽ ആരും ഇല്ലാതിരുന്നതോടെ കാര്യങ്ങൾ നിയന്ത്രണാതീതമായി. ഞങ്ങളുടെ ശ്രദ്ധ അപ്പോൾ ഞങ്ങളുടെ അമ്മയും അവരുടെ രോഗവുമായിരുന്നു. അമ്മയുടെ മരണശേഷം കാര്യങ്ങൾ കൂടുതൽ വഷളായി. ആ ദുരന്തം സഞ്ജുവിന്‍റെ മാനസികാവസ്ഥ തകിടം മറിച്ചു. അവൻ സംസാരിക്കുകയോ വികാരങ്ങൾ പ്രകടിപ്പിക്കുകയോ ചെയ്തില്ല. അമ്മയുടെ വിയോഗം അവനെ വളരെയധികം തളർത്തി. അമ്മയാകട്ടെ മകൻ അഭിനയരംഗത്തേക്ക് വരണമെന്ന് ആഗ്രഹിച്ചു. അമ്മ പലപ്പോഴും അവന്റെ സിനിമ റിലീസ് ചെയ്യണമെന്നും അവൾക്കൊപ്പം ഉണ്ടാകുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു' പ്രിയ ദത്ത് പറഞ്ഞു.

മെയ് ആറിന് റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്ന സഞ്ജയ് ദത്തിന്റെ റോക്കി എന്ന ചിത്രം പുറത്തിറങ്ങാനിരിക്കെയാണ് കാര്യങ്ങൾ മാറി മറിഞ്ഞത്. അച്ഛൻ എല്ലാ തയ്യാറെടുപ്പുകളും നടത്തിയിരുന്നു. അമ്മയെ വീൽചെയറിൽ ഇരുത്തി സിനിമയുടെ പ്രീമിയറിലേക്ക് കൊണ്ടുപോകാൻ പദ്ധതിയിട്ടിരുന്നു. എന്നാൽ, ചിത്രം പുറത്തിറങ്ങുന്നതിന് വെറും മൂന്ന് ദിവസം മുമ്പാണ് അമ്മ (നർഗീസ്) കാൻസറിനോട് പൊരുതി മരിക്കുന്നത്. സഞ്ജയ് തകർന്നുപോയി. റോക്കിയുടെ പ്രീമിയർ നടന്നു. പപ്പയുടെ അരികിൽ അമ്മക്ക് വേണ്ടി ഒരു സീറ്റ് ഒഴിഞ്ഞു വെച്ചു പ്രിയ പറഞ്ഞു.

ആദ്യ ചിത്രം അമ്മക്ക് കാണിക്കാൻ കഴിയാത്തതിൽ അദ്ദേഹം ഇപ്പോഴും ഖേദിക്കുന്നു. ഇത് കാരണം അവൻ മയക്കുമരുന്നിന് അടിമപ്പെട്ടു. ഇന്ത്യയിലെയും ജർമ്മനിയിലെയും വിവിധ പുനരധിവാസ കേന്ദ്രങ്ങളിലേക്ക് അയച്ചു. പക്ഷേ ഒന്നും സഹായിച്ചില്ല. ഭയ്യ സുഖം പ്രാപിക്കാൻ ഏകദേശം മൂന്നര വർഷമെടുത്തു പ്രിയ പറഞ്ഞു.

Show Full Article
TAGS:sanjay dutt drug addiction nargis dutt Priya dutt 
News Summary - Priya Dutt about Sanjay Dutt took over three years to overcome drug addiction
Next Story