ആ സിനിമക്ക് ശേഷം പ്രിയങ്ക ചോപ്രയും അക്ഷയ് കുമാറും ഒരിക്കലും ഒരുമിച്ച് പ്രവർത്തിച്ചില്ല
text_fieldsഒരുകാലത്ത് ബോളിവുഡിലെ ഹിറ്റ് കൂട്ടുകെട്ടായിരുന്നു അക്ഷയ് കുമാറും പ്രിയങ്ക ചോപ്രയും. പക്ഷെ അന്ദാസ്, ഐത്രാസ്, വക്ത് എന്നിങ്ങനെ തുടര്‍ച്ചയായി മൂന്ന് ഹിറ്റുകള്‍ക്ക് ശേഷം അക്ഷയ് കുമാറും പ്രിയങ്ക ച്രോപയും പിന്നീടൊരിക്കലും ഒരുമിച്ച് അഭിനയിച്ചിട്ടില്ല. വക്തിന് ശേഷം ബര്‍സാത്ത് എന്ന ചിത്രത്തില്‍ ഇരുവരും ഒരുമിച്ച് അഭിനയിക്കാനിരുന്നതായിരുന്നു. ഒരു പാട്ടും ചിത്രീകരിച്ചതാണ്. പക്ഷെ ചിത്രത്തില്‍ നിന്നും അക്ഷയ് കുമാര്‍ പിന്മാറി.
2000ത്തിൽ അക്ഷയ് കുമാറും പ്രിയങ്ക ചോപ്രയും ബോളിവുഡിലെ ഏറ്റവും പ്രിയപ്പെട്ട ഓൺസ്ക്രീൻ ദമ്പതിളായിരുന്നു. റൊമാന്‍റിക് ഡ്രാമയായ ആൻഡാസ് ആയാലും, ബോൾഡ് ത്രില്ലറായ ഐത്രാസ് ആയാലും, വൈകാരിക കുടുംബ കഥയായ വഖ്ത് ദി റേസ് എഗൈൻസ്റ്റ് ടൈം ആയാലും, അവരുടെ ജോഡി പുതുമയും ആകർഷണീയതയും കൊണ്ടുവന്നു. ഈ താര ജോഡിക്ക് പ്രത്യേക ഫാൻ ബേസുണ്ടായിരുന്നു.
2005ൽ വിപുൽ അമൃത്‌ലാൽ ഷാ സംവിധാനം ചെയ്ത വക്ത്: ദി റേസ് എഗെയ്ൻസ്റ്റ് ടൈമിൽ ഒരു അച്ഛനും മകനും തമ്മിലുള്ള ബന്ധമാണ് പ്രധാന വിഷയം. അച്ഛനായ ഇശ്വർചന്ദ് (അമിതാഭ് ബച്ചൻ), മകനായ ആദിത്യ (അക്ഷയ് കുമാർ) ഉത്തരവാദിത്വമില്ലാത്ത ഒരു ചെറുപ്പക്കാരനായതുകൊണ്ട് അവനെ വീട്ടിൽ നിന്ന് പുറത്താക്കുന്നു. അതിനുശേഷം സ്വന്തമായി ജീവിതം കെട്ടിപ്പടുക്കാൻ അവൻ നിർബന്ധിതനാകുന്നു. പ്രിയങ്ക ചോപ്ര ആദിത്യയുടെ ഭാര്യയുടെ വേഷമാണ് ചെയ്യുന്നത്.
'വക്ത്' സിനിമക്ക് ശേഷം ഇരുവരും ഒരുമിച്ച് സിനിമകൾ ചെയ്തിട്ടില്ല. ഇതിന് പിന്നിലെ പ്രധാന കാരണം അക്ഷയ് കുമാറും പ്രിയങ്കയും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ച് പ്രചരിച്ച അഭ്യൂഹങ്ങളാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ അഭ്യൂഹങ്ങൾ അക്ഷയുടെ ഭാര്യയായ ട്വിങ്കിൾ ഖന്നയെ അസ്വസ്ഥയാക്കിയെന്നും പിന്നീട് അക്ഷയ് പ്രിയങ്കയോടൊപ്പം അഭിനയിക്കുന്നത് നിർത്തിയെന്നുമാണ് പൊതുവെയുള്ള സംസാരം. ഈ റിപ്പോർട്ടുകളുടെ കൃത്യതയെക്കുറിച്ച് ഔദ്യോഗികമായി ആരും സ്ഥിരീകരിച്ചിട്ടില്ല. എങ്കിലും പിന്നീട് ഇരുവരും ഒരുമിച്ച് അഭിനയിക്കാൻ താത്പര്യം കാണിക്കാതെയായത് ഈ സംഭവവികാസങ്ങളെ തുടർന്നാണെന്നും അഭ്യൂഹങ്ങളുണ്ട്.
അക്ഷയ് കുമാറും പ്രിയങ്ക ചോപ്രയും മാത്രമല്ല അന്ന് രണ്ട് വഴിക്ക് പിരിഞ്ഞത്. അക്ഷയ് കുമാറിന്റെ ദീര്‍ഘകാലത്തെ സുഹൃത്തും, എഴ് സിനിമകള്‍ അദ്ദേഹത്തെ നായകനാക്കി ഒരുക്കുകയും ചെയ്ത സംവിധായകന്‍ സുനീല്‍ ദര്‍ശനവുമായി അന്നത്തോടെ അക്ഷയ് പിരിഞ്ഞു. പിരിയും മുമ്പ് അക്ഷയ് കുമാറും പ്രിയങ്കയും മനോഹരമായൊരു പാട്ട് ഷൂട്ട് ചെയ്തിരുന്നു. അവസാന ഷെഡ്യൂളിന്റെ സമയം ആയപ്പോള്‍ അക്ഷയ് എന്നെ സെറ്റിലേക്ക് വിളിപ്പിച്ചു. പൊതുവെ എന്നെ അങ്ങനെ വിളിക്കാറില്ല. നിയന്ത്രിക്കാന്‍ പറ്റാത്ത ചില പ്രശ്‌നങ്ങളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തന്റെ വ്യക്തി ജീവിതത്തില്‍ ചില പ്രതിസന്ധികളുണ്ടെന്നും പറഞ്ഞു.
'അദ്ദേഹത്തിന് പ്രിയങ്ക ചോപ്രക്കൊപ്പം അഭിനയിക്കാന്‍ താല്‍പര്യം ഇല്ലാത്തതു കൊണ്ടല്ല. പക്ഷെ സാഹചര്യങ്ങള്‍ അത്തരത്തിലായിരുന്നു. മാധ്യമങ്ങള്‍ അവര്‍ക്കിടയില്‍ അടുപ്പം ഉടലെടുത്തതായി പറഞ്ഞിരുന്നു. അത് അദ്ദേഹത്തിന്റെ ഭാര്യയുമറിഞ്ഞു. പതിനെട്ട് മാസം എന്നെ കാത്തു നിര്‍ത്തിയ ശേഷമാണ് അക്ഷയ് തനിക്ക് ഈ സിനിമയുടെ ഭാഗമാകാന്‍ സാധിക്കില്ലെന്ന് പറയുന്നത്. ഞാന്‍ ഞെട്ടിപ്പോയി. അക്ഷയ് കുമാറില്‍ നിന്നും അങ്ങനൊന്ന് വിശ്വസിക്കാന്‍ സാധിച്ചിരുന്നില്ല' സുനീല്‍ പറഞ്ഞു. അക്ഷയ്ക്ക് പകരം ചിത്രത്തില്‍ നായകനായത് ബോബി ഡിയോള്‍ ആയിരുന്നു. പതിയെ താനും അക്ഷയ് കുമാറുമായുള്ള സൗഹൃദവും അവസാനിച്ചു.