Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Dec 2024 8:51 AM GMT Updated On
date_range 2024-12-23T14:21:50+05:30പി.വി. സിന്ധു വിവാഹിതയായി, മൂന്ന് ദിവസത്തെ ചടങ്ങുകൾ നടന്നത് ഉദയ്പൂരിലെ റിസോർട്ടിൽ; ചിത്രങ്ങൾ കാണാം...
text_fieldsഉദയ്‌പുർ: ഇന്ത്യൻ ബാഡ്‌മിന്റൺ താരം പി.വി. സിന്ധു വിവാഹിതയായി. ഹൈദരാബാദ് സ്വദേശിയായ ഉറ്റസുഹൃത്തും പോസിഡെക്സ് ടെക്നോളജീസ് എക്സിക്യൂട്ടീവ് ഡയറക്ടറുമായ വെങ്കടദത്ത സായിയാണ് വരൻ. രാജസ്ഥാനിലെ ഉദയ്‌പുരിലുള്ള റിസോർട്ടിലായിരുന്നു വിവാഹം.
വെള്ളിയാഴ്‌ചമുതൽ വിവാഹച്ചടങ്ങുകൾ തുടങ്ങിയിരുന്നു. 24ന് വധൂവരന്മാരുടെ നാടായ ഹൈദരാബാദിൽ വിവാഹസത്കാരം നടക്കും. ഇരുവരുടെയും കുടുംബങ്ങൾ തമ്മിൽ വർഷങ്ങളായി പരിചയമുണ്ട്. വിവാഹശേഷം സിന്ധു ജനുവരിയിൽ വീണ്ടും കളത്തിൽ സജീവമാകുമെന്നാണ് വിവരം.
വിവാഹചടങ്ങിൽ സെലബ്രിറ്റികളും കേന്ദ്ര മന്ത്രിമാരും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തതായാണ് വിവരം. വിവാഹത്തിന്‍റെ ചിത്രങ്ങൾ കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്ത് എക്സിൽ പങ്കുവെച്ചു.
Next Story