അതിരാവിലെ നീണ്ട നടത്തവും രാത്രി ഗാഢനിദ്രയും; 20 വർഷമായി ആയുർവേദ ദിനചര്യയയാണ് പിന്തുടരുന്നതെന്ന് ആർ. മാധവൻ
text_fieldsമികച്ച വേഷങ്ങള്‍കൊണ്ട് ആരാധക ഹൃദയം കവര്‍ന്ന നടനാണ് മാധവന്‍. അലൈപായുതേ, മിന്നലെ എന്നിവയെല്ലാം അദ്ദേഹത്തിന് റെമാന്റിക്ക് നായക ഇമേജ് സൃഷ്ടിച്ച ചിത്രങ്ങളാണ്. ഫിറ്റ്നസിനും ഷാർപ്പ് ലുക്കിനും പേരുകേട്ട മാധവൻ തന്റെ ആദ്യ സംവിധാന സംരംഭമായ റോക്കട്രി: ദി നമ്പി ഇഫക്റ്റിനായി ശരീരഭാരം കുറച്ചത് ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ അദ്ദേഹത്തിന്റെ മുടി സംരക്ഷണവും ദിനചര്യയുമാണ് സോഷ്യലിടത്തിൽ ശ്രദ്ധ നേടുന്നനത്.
ഫിറ്റ്നസിനും ശരീരഭാരം കുറക്കുന്നതിനും കുറുക്കുവഴികളൊന്നുമില്ല. എന്നിരുന്നാലും, സ്ഥിരമായി നിലനിൽക്കുന്ന ഒരു കാര്യം അച്ചടക്കമാണ്. എന്റെ ദിനചര്യ ലളിതമാണ്. കുട്ടിക്കാലം മുതൽ, ഞാൻ എല്ലാ ഞായറാഴ്ചയും നല്ലെണ്ണ തേച്ച് കുളിക്കാറുണ്ട്. മറ്റ് ദിവസങ്ങളിൽ വെളിച്ചെണ്ണയാണ് ഉപയോഗിക്കുന്നത്. 20 വർഷത്തിലേറെയായി ഈ ആയുർവേദ ദിനചര്യ പിന്തുടരുന്നുണ്ടെന്ന് ആർ. മാധവൻ പറഞ്ഞു. ഈ ആയുർവേദ രീതി നന്നായി പ്രയോജനപ്പെട്ടിട്ടുണ്ട്. ഇടവിട്ട ഉപവാസം, മൂന്ന് മണിക്ക് ശേഷം അസംസ്കൃതമായി ഒന്നും കഴിക്കരുത്. അതിരാവിലെ നീണ്ട നടത്തവും രാത്രി ഗാഢനിദ്രയും, ഉറങ്ങുന്നതിന് മുമ്പ് ഫോൺ ഉപയോഗിക്കാറില്ല ഇതൊക്കെയാണ് എന്‍റെ ആരോഗ്യത്തിന്‍റെ രഹസ്യമെന്ന് മാധവൻ പറഞ്ഞു.
തന്റെ ചർമ്മസംരക്ഷണ ദിനചര്യയെക്കുറിച്ചും മാധവൻ സംസാരിച്ചു. അതിൽ അതിരാവിലെ ഗോൾഫ് കളിക്കുന്നതും ഉൾപ്പെടുന്നു. ഈ വ്യായാമം ചർമ്മത്തെ ചുളിവുകളില്ലാതെ നിലനിർത്താൻ സഹായിക്കുന്നു.ഇടക്കിക്കിടെ ഫേഷ്യൽ ചെയ്യാറുണ്ട്. വെളിച്ചെണ്ണയും തേങ്ങാവെള്ളവും ഇതിനായി ഉപയോഗിക്കാറുണ്ട്. കൂടാതെ മുഖത്തിന്റെ ഭാരം കുറയ്ക്കാൻ സസ്യാഹാരം കഴിക്കുകയും ചെയ്യുന്നു മാധവൻ കൂട്ടിച്ചേർത്തു.