വേണ്ടപ്പെട്ടവരുടെ മരണത്തിൽ നിറഞ്ഞൊഴുകാത്ത ആ കണ്ണുകൾ ഏറ്റവും അടുത്ത സുഹൃത്തിന്‍റെ വിയോഗത്തിൽ നിറഞ്ഞൊഴുകി; ഇളയരാജയെ കുറിച്ച് രജനീകാന്ത്
text_fieldsഇളയരാജയുടെ സംഗീത ജീവിതത്തിന്റെ 50-ാം വര്‍ഷികത്തില്‍ ഇളയരാജയെക്കുറിച്ച് വാചാലനായി അടുത്ത സുഹൃത്ത് കൂടിയായ നടന്‍ രജനീകാന്ത്. ഇളയരാജയുടെ ജീവിതത്തിലെ പ്രതിസന്ധികളെക്കുറിച്ചും അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഡ്യത്തെ കുറിച്ചും രജനീകാന്ത് സംസാരിച്ചു. ഇളയരാജയെ സ്റ്റുഡിയോയില്‍ നിന്നും ഇറക്കി വിട്ടതിനെക്കുറിച്ചും കോപ്പി റൈറ്റ്‌സ് നിയമപോരാട്ടങ്ങളെക്കുറിച്ചുമൊക്കെ രജനീകാന്ത് സംസാരിച്ചു.
‘തന്‍റെ അനധികൃത ഗാനങ്ങളുടെ ഉപയോഗത്തിന് കേസ് ഒഴിവാക്കില്ലെന്ന് ഇളയരാജ എപ്പോഴും ഉറപ്പിച്ചിരുന്നു. ഒരിക്കൽ എസ്.പി.ബി യു.എസിൽ ഒരു സംഗീത പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു. അവിടെ അദ്ദേഹം ഇളയരാജയുടെ രചനകൾ ആലപിക്കാൻ നിശ്ചയിച്ചിരുന്നു. ഒരാൾ ഇത് ഇളയരാജയുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ അദ്ദേഹം പറഞ്ഞു. 'നിയമം എല്ലാവർക്കും ഒരുപോലെയാണ്. എസ്.പി.ബി ഇത് മനസിലാക്കുകയും പാട്ട് നിർത്തുകയും ചെയ്യും. അവൻ ദേഷ്യത്തോടെ പ്രതികരിച്ചാൽ അവൻ എന്‍റെ സുഹൃത്തല്ല.' പരിപാടിക്ക് തൊട്ടുമുമ്പ് ഇളയരാജയുടെ പാട്ടുകളെക്കുറിച്ചുള്ള കർശനമായ നയത്തെക്കുറിച്ച് എസ്.പി.ബിയെ അറിയിച്ചു. അദ്ദേഹം കച്ചേരി പകുതിയിൽ നിർത്തി മറ്റ് ചില സംഗീതസംവിധായകരുടെ ഗാനങ്ങൾ ആലപിക്കുമെന്ന്’ പ്രഖ്യാപിച്ചു.
കോവിഡ് കാലത്ത് എസ്.പി ബാലസുബ്രഹ്മണ്യത്തിന്‍റെ വിയോഗം ഇളയരാജയെ വളരെയധികം സ്വാധീനിച്ചു. സഹോദരന്‍റെയോ ഭാര്യയുടെയോ മകളുടെയോ മരണത്തിൽ ഒരിക്കലും നിറഞ്ഞൊഴുകാത്ത കണ്ണുകൾ തന്‍റെ ഏറ്റവും അടുത്ത സുഹൃത്തിന്‍റെ വിയോഗത്തിൽ നിറഞ്ഞൊഴുകി രജനീകാന്ത് പറഞ്ഞു. കരിയറിന്റെ തുടക്കത്തിൽ പലരും അദ്ദേഹത്തെ അപമാനിച്ചിട്ടുണ്ട്. ഒരു സിനിമയുടെ റെക്കോഡിങ് നടക്കുന്നതിനിടയിൽ ആ സ്റ്റുഡിയോയിൽ നിന്ന് അദ്ദേഹത്തെ ഇറക്കി വിട്ടിട്ടുണ്ട്. അന്ന് അദ്ദേഹത്തിന് അത് വളരെ വിഷമം ഉണ്ടാക്കി. എന്നാൽ ഒരു വർഷം കൊണ്ട് തന്നെ ഇറക്കി വിട്ട സ്റ്റുഡിയോയുടെ അടുത്ത് ഇളയരാജ സ്റ്റുഡിയോ എന്ന പേരിൽ സ്വന്തം റെക്കോഡിങ് സ്റ്റുഡിയോ അദ്ദേഹം തുറന്നു രജനീകാന്ത് പറഞ്ഞു.
അതുപോലെ ഒരു സിനിമയിൽ വർക്ക് ചെയ്ത ശേഷം പൈസ കൊടുക്കാതെ അദ്ദേഹത്തെ പറഞ്ഞു വിട്ടിട്ടുണ്ടായിരുന്നു. ആ പടത്തിലെ പാട്ടുകൾ വേറെ പടത്തിലെല്ലാം ഉപയോഗിച്ച് നിർമാതാക്കൾ ഒരുപാട് പൈസയുണ്ടാക്കി. തന്റെ പേര് വെച്ച് അവർ പൈസയുണ്ടാക്കുന്നത് നിർത്താൻ വേണ്ടിയാണ് അദ്ദേഹം കോടതിയിൽ കോപ്പിറൈറ്റിന് കേസ് കൊടുത്തത്. കേസ് ജയിച്ചതിന് ശേഷം തന്റെ പാട്ടുകൾ അനുവാദമില്ലാതെ ആരും പാടരുതെന്ന് മാധ്യമങ്ങളെ അറിയിക്കാൻ തന്റെ മാനേജരോട് ആവശ്യപ്പെട്ടതായും രജനീകാന്ത് ഓർത്തു.