Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_right'എന്റെ ജീവിതത്തിലെ...

'എന്റെ ജീവിതത്തിലെ ഏറ്റവും അമൂല്യമായ നിമിഷം'; മോഹൻലാലിനും മമ്മൂട്ടിക്കുമൊപ്പം രജിഷ വിജയൻ, വൈറലായി ചിത്രം

text_fields
bookmark_border
എന്റെ ജീവിതത്തിലെ ഏറ്റവും അമൂല്യമായ നിമിഷം; മോഹൻലാലിനും മമ്മൂട്ടിക്കുമൊപ്പം രജിഷ വിജയൻ, വൈറലായി ചിത്രം
cancel

മലയാള സിനിമയിലെ അതുല്യ പ്രതിഭകളും മലയാളികളുടെ സ്വകാര്യ അഹങ്കാരവുമാണ് മോഹൻലാലും മമ്മൂട്ടിയും. ഇരുവരെയും ഒന്ന് നേരിൽ കാണാനും ഒന്നിച്ചൊരു ഫോട്ടോ എടുക്കാനും ആഗ്രഹിക്കുന്ന ഒരുപാട് ആരാധകരുണ്ട്. മറ്റ് സിനിമാതാരങ്ങൾപോലും ഇരുവരുടെയും ആരാധകരാണെന്നുതന്നെ പറയാം. അത്തരത്തിൽ മലയാലികളുടെ പ്രിയ താരം രജിഷ വിജയൻ പങ്കുവെച്ച ഒരു ചിത്രമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

മെട്രോയിൽ നിൽക്കുന്ന മലയാളത്തിന്‍റെ മഹാ നടന്മാർക്ക് നടുവിലായി ചിരിച്ചുകൊണ്ടു നിൽക്കുന്ന രജിഷയുടെതാണ് ചിത്രം. 'എന്റെ ഈ ‘വായയിൽ ഹാംഗർ വെച്ചതുപോലെയുള്ള’ ചിരി കണ്ടാൽ ക്ഷമിക്കണം, പക്ഷേ ഇതായിരുന്നു എന്റെ ജീവിതത്തിലെ ഏറ്റവും അമൂല്യമായ നിമിഷം, മില്ല്യണ്‍ ഡോളര്‍ മൊമന്റ്... ഈ രണ്ട് ഇതിഹാസതാരങ്ങളോടും എന്റെ ഹൃദയത്തിൽ വലിയ സ്നേഹമുണ്ട്....' എന്നാണ് ഇവര്‍ക്കൊപ്പമുള്ള ചിത്രം പങ്കിട്ട് രജിഷ കുറിച്ചത്.

ചിത്രം ഉടനടിതന്നെ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റി. ചിത്രത്തിന് നിരവധിപേരാണ് കമന്‍റുകളുമായി എത്തിയത്. മനോഹരമായ ചിത്രമെന്നും, ഇതെന്നും സൂക്ഷിക്കണമെന്നും, ഭാഗ്യവതിയെന്നും ആരാധകർ ചിത്രത്തിനുതാഴെ കുറിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:rajisha vijayan Mohanlal Mammootty Social Media 
News Summary - Rajisha Vijayan with Mohanlal and Mammootty picture goes viral
Next Story