Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightയാത്രയിൽ ചിട്ട വേണം,...

യാത്രയിൽ ചിട്ട വേണം, വാരിവലിച്ചിടൽ പറ്റില്ല; ബാഗിൽ ഒരു നല്ല പുസ്തകം എപ്പോഴും കാണുമെന്ന് സെയ്ഫ് അലി ഖാൻ

text_fields
bookmark_border
Saif Ali Khan
cancel
camera_alt

സെയ്ഫ് അലി ഖാൻ

ബോളിവുഡിലെ ഏറ്റവും സ്റ്റൈലിഷായ കുടുംബമാണ് സെയ്ഫ് അലി ഖാന്റേത്. കരീന കപൂറും മക്കളായ തൈമൂറിനും ജെഹിനുമൊപ്പമുള്ള അവധിക്കാല ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. എന്നാൽ യാത്രകളെ അത്ര ലൈറ്റായി എടുക്കുന്ന ആളല്ല സെയ്ഫ്. ബാഗ് പാക്ക് ചെയ്യുന്നതിൽ പോലും താരത്തിന് കൃത്യമായ അച്ചടക്കമുണ്ട്.

എല്ലാം കൂടി ഒരു ബാഗിലേക്ക് വാരിവലിച്ചിടുന്ന രീതി തനിക്ക് പറ്റില്ലെന്ന് സെയ്ഫ് തുറന്നുപറയുന്നു. ‘ബാഗിന്റെ കാര്യത്തിൽ പോലും എനിക്ക് ഒരു അച്ചടക്കമുണ്ട്. എല്ലാം കൂടി ഒരു ബാഗിലേക്ക് തള്ളി, എന്തെങ്കിലുമാകട്ടെ എന്ന് കരുതുന്ന ആളല്ല ഞാൻ. എല്ലാ സാധനങ്ങളും കൃത്യമായി വേർതിരിച്ച്, അതിന്റെതായ സ്ഥാനത്ത് വെച്ച് പാക്ക് ചെയ്യാനാണ് എനിക്ക് ഇഷ്ടം’ സെയ്ഫ് പറയുന്നു.

അവധിക്കാലം ആസ്വദിക്കാൻ പോകുമ്പോൾ ബാഗിൽ സാധനം തിരഞ്ഞ് സമയം കളയേണ്ടി വരില്ല. അങ്ങനെ ചെയ്യുമ്പോൾ നിങ്ങൾ പുറത്ത് നല്ല ദിവസം ആസ്വദിക്കുമ്പോൾ, ബാഗിൽ എന്തെങ്കിലും തിരഞ്ഞ് സമയം പാഴാക്കേണ്ടി വരില്ല താരം കൂട്ടിച്ചേർത്തു. യാത്ര ചെയ്യുമ്പോൾ ഞാൻ വളരെ പ്രത്യേകം ശ്രദ്ധിക്കുന്ന ചില കാര്യങ്ങളുണ്ട്. ഒരു നല്ല പുസ്തകം സാധാരണ എന്റെ ബാഗിൽ കാണും, എന്നിരുന്നാലും അത് വായിക്കാൻ സമയം കിട്ടുമോ എന്നത് മറ്റൊരു കാര്യമാണ്.

എല്ലാം ചിട്ടയോടെ ഇരിക്കാൻ എനിക്ക് ഇഷ്ടമാണ്. എല്ലാം ഒരു ബാഗിലേക്ക് വലിച്ചെറിയുന്ന രീതി എനിക്ക് ശരിയാകില്ല. എവിടെയാണ് എന്ത് ഇരിക്കുന്നതെന്ന് അറിയുന്നത് യാത്ര വളരെ എളുപ്പമാക്കുന്നു സെയ്ഫ് പറയുന്നു. പ്രമുഖ ലഗേജ് ബ്രാൻഡായ സഫാരിയുടെ മാഗ്നം ബ്രാൻഡ് അംബാസഡറായി എത്തിയതിന് പിന്നാലെയാണ് താരത്തിന്റെ പ്രതികരണം.

വീട്ടിൽ കരീനക്കും മക്കൾക്കുമൊപ്പം യാത്രക്ക് പാക്ക് ചെയ്യുന്നത് മറ്റൊരു കഥയാണ്. കുടുംബയാത്രയിൽ എല്ലാവർക്കും ഒരേ രീതിയല്ല എന്ന് സെയ്ഫ് വെളിപ്പെടുത്തുന്നു. ഞങ്ങൾക്കെല്ലാവർക്കും വ്യത്യസ്ത ശൈലികളും ആവശ്യങ്ങളും യാത്രാ കാഴ്ചപ്പാടുകളുമുണ്ട്, അതിനാൽ സാധാരണയായി വെവ്വേറെ ബാഗുകളും ചിട്ടയായ പാക്കിങ്ങുമാണ് നടത്താറുള്ളത്.

ഞാനാണോ കരീനയാണോ കൂടുതൽ സാധനങ്ങൾ പാക്ക് ചെയ്യുന്നത് എന്ന് ചോദിച്ചാൽ അത് സാഹചര്യത്തെ ആശ്രയിച്ചിരിക്കും എന്നായിരുന്നു സെയ്ഫിന്‍റെ മറുപടി. പതിവായി പോകുന്ന സ്ഥലത്തേക്കാണ് അവധിക്കാലമെങ്കിൽ, എന്താണ് വേണ്ടതെന്ന് ഞങ്ങൾക്ക് പൊതുവെ അറിയാം, അതിനനുസരിച്ച് പാക്ക് ചെയ്യും. എന്താണ് യഥാർത്ഥത്തിൽ ഉപയോഗിക്കാൻ പോകുന്നതെന്നും ആവശ്യമുണ്ടാകുമെന്ന് സ്വയം വിശ്വസിപ്പിച്ച് എന്തൊക്കെയാണ് കൊണ്ടുപോകുന്നതെന്നും നിങ്ങൾ പഠിക്കും. സെയ്ഫ് കൂട്ടിച്ചേർത്തു.

Show Full Article
TAGS:Saif Ali Khan Kareena Kapoor packing travelor Bollywood 
News Summary - Saif ali khan on His Packing Discipline
Next Story