Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_right'വിവാഹം കഠിനമാണ്,...

'വിവാഹം കഠിനമാണ്, വിവാഹമോചനവും'; അഭ്യൂഹങ്ങൾക്കിടെ ഇൻസ്റ്റഗ്രാം സ്റ്റോറിയുമായി സാനിയ മിർസ

text_fields
bookmark_border
sania mirza
cancel

ർത്താവും മുൻ പാക് ക്രിക്കറ്റ് താരവുമായ ശുഐബ് മാലിക്കുമായി വേർപിരിയുകയാണെന്ന അഭ്യൂഹങ്ങൾക്കിടെ മുൻ ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയുടെ പുതിയ ഇൻസ്റ്റഗ്രാം സ്റ്റോറി ആരാധകർക്കിടയിൽ ചർച്ചയായി. 'വിവാഹം കഠിനമാണ്, വിവാഹമോചനവും കഠിനമാണ്, നിങ്ങളുടേത് തിരഞ്ഞെടുക്കുക' എന്ന് തുടങ്ങുന്ന ഉദ്ധരണിയാണ് സാനിയ പോസ്റ്റ് ചെയ്തത്.

2010ലായിരുന്നു പാക് ക്രിക്കറ്റ് ക്യാപ്റ്റൻ കൂടിയായ ശുഐബ് മാലിക്കുമായി സാനിയയുടെ വിവാഹം. 2022ലാണ് ഇരുവരും തമ്മിൽ അസ്വാരസ്യങ്ങളുണ്ടെന്നും വിവാഹമോചനത്തിന്‍റെ വക്കിലാണെന്നും അഭ്യൂഹങ്ങൾ വന്നത്. എന്നാൽ, ഇക്കാര്യം ഇരുവരും നിഷേധിച്ചിരുന്നു.

കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് സാനിയ 20 വർഷം നീണ്ട ടെന്നീസ് കരിയർ അവസാനിപ്പിച്ചത്. ഇതിന് ശേഷം സാനിയയുടെ പല സമൂഹമാധ്യമ പോസ്റ്റുകളിലും വിവാഹമോചനത്തിന്‍റെ സൂചനകളുണ്ടെന്ന് ആരാധകർ ചൂണ്ടിക്കാട്ടിയിരുന്നു. അത്തരം ചർച്ചകൾ സജീവമാക്കിയിരിക്കുകയാണ് ഏറ്റവുമൊടുവിലത്തെ ഇൻസ്റ്റ സ്റ്റോറി.



'ജീവിതം ഒരിക്കലും എളുപ്പമാകില്ല, അതെപ്പോഴും കഠിനമായിരിക്കും. എന്നാൽ, നമുക്ക് ഏത് വേണമെന്ന് തിരഞ്ഞെടുക്കാം. വിവേകത്തോടെ തിരഞ്ഞെടുക്കൂ' -ഇങ്ങനെയാണ് സാനിയയുടെ സ്റ്റോറി അവസാനിക്കുന്നത്.

അഞ്ചുവയസ്സുകാരനായ മകൻ ഇസാൻ മിർസ മാലിക് നീന്തൽ മത്സരത്തിൽ സമ്മാനം നേടിയതുമായി ബന്ധപ്പെട്ട് സാനിയ അടുത്തിടെ മകന്‍റെ ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റിട്ടിരുന്നു. ഒരു ചിത്രത്തിൽ മകനോടൊപ്പം മെഡലുമായി സാനിയ നിൽക്കുന്നതും രണ്ടാമത്തെ ചിത്രത്തിൽ ശുഐബ് മാലിക് മകനോടൊപ്പം നിൽക്കുന്നതുമാണുള്ളത്. ഇരുവരും മകനോടൊപ്പം ഒരുമിച്ചില്ലാത്തത് എന്തുകൊണ്ടാണെന്ന് പലരും കമന്‍റുകളിലൂടെ ചോദ്യമുന്നയിച്ചിരുന്നു. ഒരുമിച്ചുള്ള പല ചിത്രങ്ങളും ഇരുവരും സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കിയതും പലരും ചൂണ്ടിക്കാട്ടിയിരുന്നു.

Show Full Article
TAGS:Sania Mirza shoaib malik 
News Summary - Sania Mirza’s cryptic post about marriage
Next Story