Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightധുരന്ധർ 2 ട്രെയിലറിൽ...

ധുരന്ധർ 2 ട്രെയിലറിൽ ആരാധകരെ ഞെട്ടിച്ച് സാറ; സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി മിന്നിമറഞ്ഞ ആ രംഗം

text_fields
bookmark_border
ധുരന്ധർ 2 ട്രെയിലറിൽ ആരാധകരെ ഞെട്ടിച്ച് സാറ; സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി മിന്നിമറഞ്ഞ ആ രംഗം
cancel
camera_alt

സാറാ അർജുൻ

സൂപ്പർ ഹിറ്റ് ഇന്ത്യൻ ചിത്രം ധുരന്ധറിന്‍റെ രണ്ടാം ഭാഗത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്‍റെ ട്രെയിലർ പുറത്തുവന്നത്. ധുരന്ധർ ദി റിവഞ്ച് എന്നു പേരു നൽകിയിരിക്കുന്ന രണ്ടാം ഭാഗത്തിലെ ചില രംഗങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. സാറാ അർജുന്റെ കഥാപാത്രമായ യാലിനിയെ ട്രെയിലറിലെ ഒരു ചെറിയ ഭാഗത്തിൽ കാണിക്കുന്നുണ്ട്. എന്നാൽ ആ ചെറിയ ഭാഗംകൊണ്ടുതന്നെ പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുകയാണ് സാറ.

സ്‌ക്രീനിലേക്ക് തോക്ക് ചൂണ്ടി നിൽക്കുന്ന രീതിയിലാണ് സാറയെ കാണിക്കുന്നത്. എന്നാൽ അവൾ ലക്ഷ്യമിടുന്നത് രൺവീർ സിങ്ങിന്റെ ഹംസയെയാണോ എന്നതാണ് പ്രേക്ഷകരിൽ ആകാംക്ഷയുണ്ടാക്കുന്നത്. തുടർഭാഗത്തിൽ അവരുടെ കെമിസ്ട്രി എങ്ങനെയാണ് വരുന്നതെന്ന് കാണാൻ ആവേശത്തിലാണെന്ന് ആരാധകർ അഭിപ്രായപ്പെട്ടു. ചിത്രത്തിൽ ഹംസയുടെ (രൺവീർ അവതരിപ്പിക്കുന്ന) ഭാര്യയാണ് യാലിന എന്ന കഥാപാത്രം.

ആക്ഷനും വൈലൻസും നിറഞ്ഞ ട്രെയിലർ ആദ്യ ഭാഗത്തെക്കാൾ കലക്ഷൻ നേടുമെന്നാണ് ആരാധകരുടെ പ്രതികരണം. സി.ബി.എഫ്‌.സി വെബ്‌സൈറ്റ് പ്രകാരം ആദിത്യ ധർ സംവിധാനം ചെയ്യുന്ന ഈ രണ്ടാം ഭാഗത്തിന്റെ റൺടൈം മൂന്ന് മണിക്കൂറും 28 മിനിറ്റും ആണ്.

ജിയോ സ്റ്റുഡിയോസ്, ബി62 സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ സഞ്ജയ് ദത്ത്, ആർ മാധവൻ, അർജുൻ രാംപാൽ എന്നിവരും നിർണ്ണായക വേഷങ്ങളിലെത്തുന്നു. തിയറ്റർ റിലീസിന് ശേഷം മേയ് 14ന് ജിയോ ഹോട്ട്സ്റ്റാറിൽ ചിത്രം സ്ട്രീമിങ്ങിനായി എത്തുമെന്നാണ് റിപ്പോർട്ട്. ഇത്തവണ സിനിമയുടെ സംഗീത അവകാശങ്ങളും മാറിയിട്ടുണ്ട്. ആദ്യ ഭാഗത്തിന്റെ സൗണ്ട് ട്രാക്ക് പുറത്തിറക്കിയത് സരിഗമയായിരുന്നു. എന്നാൽ ധുരന്ധർ 2ന്റെ സംഗീത അവകാശം ടി-സീരീസിനാണ്.

ധുരന്ധർ 2025 ഡിസംബർ അഞ്ചിനാണ് തിയറ്ററുകളിൽ എത്തിയത്. 2025ലെ ഏറ്റവും വലിയ വിജയമായി മാറിയ ഈ ചിത്രം ലോകമെമ്പാടുമായി 1300 കോടിയിലധികം രൂപയാണ് കലക്ട് ചെയ്തത്. പാകിസ്താൻ പശ്ചാത്തലമാക്കി ഒരുക്കിയ ഈ സ്പൈ ത്രില്ലറിൽ, ഭീകരവാദ ശൃംഖലയിലേക്ക് നുഴഞ്ഞുകയറുന്ന ഇന്ത്യൻ ചാരനായാണ് രൺവീർ സിങ് എത്തിയത്.

Show Full Article
TAGS:Dhurandhar Movie Celebrities social media viral Trailer Entertainment News 
News Summary - Sara Arjun's scene in Dhurandhar The Revenge trailer leaves fans excited
Next Story