Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightഈ ലോകത്തെ ഏറ്റവും...

ഈ ലോകത്തെ ഏറ്റവും ശക്തനായ ജീവിയാണ് പാറ്റ, അതിനെ ബോംബിട്ട് തകർക്കാൻ പറ്റില്ല; വിദ്യാർഥി പ്രതിഷേധത്തിന് പിന്തുണയുമായി ഷൈൻ ടോം ചാക്കോ

text_fields
bookmark_border
https://www.madhyamam.com/tags/shine-tom-chacko
cancel

ഡൽഹിയിൽ കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ വിദ്യാർഥികൾ നടത്തി വരുന്ന സമരത്തിന് പിന്തുണയുമായി ഷൈൻ ടോം ചാക്കോ. ഡൽഹിയിൽ എന്നല്ല ലോകത്തെവിടെയും അവകാശങ്ങൾക്ക് വേണ്ടി സംസാരിക്കുന്നവർക്കൊപ്പമാണ് താനെന്നാണ് നടൻ പറഞ്ഞത്.

സ്വതന്ത്രമായി ചിന്തിക്കാനും പ്രവർത്തിക്കാനും ജീവിക്കാനും എല്ലാവർക്കും സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധക്കാരുടെ പാർട്ടിക്ക് പാറ്റയുടെ പേര് വന്നതിനെ കുറിച്ചും ഷൈൻ പറയുകയുണ്ടായി.

പാറ്റയാണ് ലോകത്തിലെ ഏറ്റവും ശക്തനായ ജീവി, അതിനെ ബോംബിട്ട് തകർക്കാൻ പറ്റില്ലെന്നും ഈ ലോകത്ത് എല്ലാം നശിച്ചാലും അവസാനമുണ്ടാകുന്ന ജീവി പാറ്റയായിരിക്കുമെന്നും താരം പറഞ്ഞു. അതുകൊണ്ടു തന്നെ പാറ്റ എന്ന് വിളിക്കുന്നതിൽ തെറ്റില്ല എന്നും താരം കൂട്ടിച്ചേർത്തു.

നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയുടെയും രാജ്യത്തെ വിദ്യാഭ്യാസ മേഖലയിൽ തുടരുന്ന ക്രമക്കേടുകൾക്കുമെതിരെ കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ വിദ്യാർഥികൾ പ്രക്ഷോഭം ആരംഭിക്കുകയായിരുന്നു. നിലവിൽ പ്രക്ഷോഭം രാജ്യവ്യാപകമായി വ്യാപിച്ചിരിക്കുകയാണ്.

Show Full Article
TAGS:Shine Tom Chacko student protests Delhi Protest Cockroach Janata Party 
News Summary - Shine Tom Chacko supports student protests
Next Story