Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_right‘വിദ്യാർഥികൾക്ക്...

‘വിദ്യാർഥികൾക്ക് വേണ്ടത് ലാത്തിയല്ല, ചേർത്തുപിടിക്കലാണ്’; അവരോട് അനുകമ്പയും പിന്തുണയും കാണിക്കണമെന്ന് സോനു സൂദ്

text_fields
bookmark_border
sonu sood
cancel
camera_alt

സോനു സൂദ്

ന്യൂഡൽഹി: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി നടത്തുന്ന വിദ്യാർഥി പ്രക്ഷോഭം രാജ്യതലസ്ഥാനത്ത് അതിരൂക്ഷമായി തുടരുന്നു. വിദ്യാർഥികൾ പാർലമെന്റിലേക്ക് നടത്തിയ മാർച്ചിന് നേരെ പൊലീസ് നടത്തിയ ശക്തമായ ബലപ്രയോഗവും ലാത്തിച്ചാർജും വലിയ പ്രതിഷേധത്തിനാണ് വഴിവെച്ചിരിക്കുന്നത്. സമാധാനപരമായ പ്രതിഷേധങ്ങളെ അടിച്ചമർത്തുന്ന പൊലീസ് നടപടിക്കെതിരെ ചലച്ചിത്ര താരം സോനു സൂദ് ഉൾപ്പെടെയുള്ള പ്രമുഖർ കടുത്ത ഭാഷയിൽ പ്രതികരിച്ച് രംഗത്തെത്തി.

‘സമരം ചെയ്യുന്ന വിദ്യാർഥികൾക്ക് നേരെ പൊലീസ് ബലപ്രയോഗം നടത്തുന്നതിനെതിരെ നടൻ സോനു സൂദ് രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. വിദ്യാർഥികളോട് ക്രൂരത കാണിക്കുന്നതിന് പകരം അവരോട് അനുകമ്പയും പിന്തുണയും കാണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ‘നമ്മുടെ വിദ്യാർഥികൾക്ക് വേണ്ടത് ലാത്തിയല്ല, ചേർത്തണയ്ക്കലാണ്. അടിച്ചമർത്താനല്ല, ചേർത്തുപിടിക്കാനാണ് കൈകൾ ഉയരേണ്ടത്. രാജ്യത്തിന്റെ ഭാവിയായ യുവത്വം അർഹിക്കുന്നത് സ്നേഹത്തോടെയുള്ള ചേർത്തണക്കലാണ് ലാത്തിച്ചാർജല്ല’ സോനു സൂദ് എക്‌സിൽ കുറിച്ചു.

എജ്യുക്കേഷൻ സിസ്റ്റത്തിലെ അഴിമതിക്കെതിരെയും ചോദ്യപ്പേപ്പർ ചോർച്ചക്ക് കാരണക്കാരായവർക്ക് എതിരെയും നടപടി ആവശ്യപ്പെട്ടാണ് വിദ്യാർഥികൾ തെരുവിലിറങ്ങിയിരിക്കുന്നത്. പൊലീസ് അതിക്രമങ്ങൾക്കെതിരെ സാമൂഹിക-സാംസ്കാരിക രംഗത്തെ നിരവധി പേർ പ്രതിഷേധമുയർത്തുന്നുണ്ടെങ്കിലും, വിദ്യാർഥികളുടെ ആവശ്യങ്ങൾ പരിഹരിക്കുന്നത് വരെ പോരാട്ടം തുടരുമെന്ന നിലപാടിലാണ് പ്രതിഷേധക്കാർ.

ദിവസങ്ങളായി ഡൽഹിയിൽ നടക്കുന്ന വിദ്യാർഥി പ്രക്ഷോഭത്തിന് നേരെ പൊലീസ് കണ്ണീർവാതകവും ലാത്തിച്ചാർജും പ്രയോഗിച്ചതോടെ വലിയ സംഘർഷാവസ്ഥയാണ് ഉടലെടുത്തത്. വിദ്യാഭ്യാസ സിസ്റ്റത്തിലെ അഴിമതിക്കെതിരെയും ചോദ്യപ്പേപ്പർ ചോർച്ചക്ക് കാരണക്കാരായവർക്ക് എതിരെയും നടപടി ആവശ്യപ്പെട്ടാണ് വിദ്യാർഥികൾ തെരുവിലിറങ്ങിയിരിക്കുന്നത്. പൊലീസ് അതിക്രമങ്ങൾക്കെതിരെ സാമൂഹിക-സാംസ്കാരിക രംഗത്തെ നിരവധി പേർ പ്രതിഷേധമുയർത്തുന്നുണ്ടെങ്കിലും, വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ പരിഹരിക്കുന്നത് വരെ പോരാട്ടം തുടരുമെന്ന നിലപാടിലാണ് പ്രതിഷേധക്കാർ.

തങ്ങൾ സമാധാനപരമായ രീതിയിലാണ് മാർച്ച് നടത്തിയതെന്നും എന്നാൽ യാതൊരു പ്രകോപനവുമില്ലാതെ പൊലീസ് തങ്ങളെ ക്രൂരമായി ആക്രമിക്കുകയായിരുന്നുവെന്നും വിദ്യാർഥികൾ ആരോപിക്കുന്നു. പൊലീസ് നടത്തിയ കടുത്ത ലാത്തിച്ചാർജ്ജിലും കണ്ണീർവാതക പ്രയോഗത്തിലും നിരവധി വിദ്യാർത്ഥികൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വിദ്യാർത്ഥികളെ വഴിയിൽ തടഞ്ഞുനിർത്തി മർദ്ദിക്കുകയായിരുന്നുവെന്നും ഇവർ വ്യക്തമാക്കുന്നു. മാസങ്ങളായി തുടരുന്ന സമരത്തെ പൊലീസ് ബലം പ്രയോഗിച്ച് അടിച്ചമർത്താൻ ശ്രമിക്കുകയാണെന്ന ആരോപണവും ഉയരുന്നുണ്ട്.

Show Full Article
TAGS:NEET paper leak CJP Protest delhi police lathi charge Jantar Mantar Sonu Sood 
News Summary - Sonu Sood Demands Empathy For Youth
Next Story