Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightമണ്ടന്മാരായ...

മണ്ടന്മാരായ ട്രോളന്മാർക്ക് മറുപടി നൽകിയാൽ നമ്മളും മണ്ടന്മാരാകും, സ്നേഹം മാത്രം പ്രചരിപ്പിക്കുക; ഫാൻ ഫൈറ്റുകൾക്ക് മറുപടിയുമായി സൂര്യ

text_fields
bookmark_border
https://www.madhyamam.com/tags/actor-surya
cancel

കോളിവുഡിൽ സിനിമ താരങ്ങളുടെ ആരാധകർ തമ്മിലുള്ള തർക്കങ്ങളും സൈബർ ആക്രമണങ്ങളും പതിവാണ്. സൈബറിടങ്ങളിലെ ആരാധകരുടെ വഴക്ക് രൂക്ഷമായതിനു പിന്നാലെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് തമിഴ് സൂപ്പർ സ്റ്റാർ സൂര്യ. അർത്ഥശൂന്യമായ വിവാദങ്ങളിൽ ഇടപെടരുതെന്നും ട്രോളുകളോടും വിമർശകരോടും പ്രതികരിക്കരുതെന്നും അദ്ദേഹം ആരാധകരോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

ഓൾ ഇന്ത്യ സൂര്യ ഫാൻസ് ക്ലബ് സംഘടിപ്പിച്ച പരിപാടിയിലാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്. അനാവശ്യ തർക്കങ്ങളിൽ ഏർപ്പെടാതെ സ്നേഹം മാത്രം പ്രചരിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. സോഷ്യൽ മീഡിയയിലെ ട്രോളുകൾക്കും വിദ്വേഷ പ്രചാരണങ്ങൾക്കും മറുപടി നൽകി സമയം കളയരുതെന്നും ഒരു മണ്ടൻ എന്തെങ്കിലും പോസ്റ്റ് ചെയ്യുമ്പോൾ നമ്മൾ അതിൽ ഇടപെട്ടാൽ നമ്മളും മണ്ടന്മാരായി മാറുകയാണെന്നാണ് അദ്ദേഹം പറഞ്ഞത്.

താരത്തിന്റെ പ്രസ്താവനക്ക് അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽ മീഡിയയിൽ ചർച്ചകൾ സജീവമാണ്. കോളിവുഡിൽ സൂപ്പർ താരങ്ങളുടെ സിനിമകൾ റിലീസ് ചെയ്യുമ്പോൾ ആരാധകർ തമ്മിൽ തർക്കങ്ങളിലേർപ്പെടുന്നത് സ്വാബാവികമാണ്. സൂപ്പർ താരങ്ങളായ വിജയിയുടെയും അജിത്തിന്‍റെയും ഫാൻ ഫൈറ്റുകൾക്ക് വിരാമമിട്ടത് ഇരുവരുടെയും ശ്രമഫലമായി തന്നെയായിരുന്നു. ഇരുവരും ആരാധകരോട് സ്വന്തം കാര്യങ്ങളിൽ ശ്രദ്ധ നൽകാൻ ആവശ്യപ്പെട്ടിരുന്നു. കറുപ്പ്, വിശ്വനാദ് ആന്‍റ് സൺസ് എന്നീ സിനിമകളുടെ വിജയത്തിലൂടെ വലിയ കംബാക്ക് നടത്തിയിരിക്കുകയാണ് സൂര്യ. ജിത്തു മാധവൻ സംവിധാനത്തിലെത്തുന്ന സീൻ ആണ് സൂര്യയുടേതായി വരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം.

Show Full Article
TAGS:surya fan fight Celebrity entertainment 
News Summary - Surya responds to fan fights
Next Story