Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_right‘ലോകകപ്പിന്‍റെ...

‘ലോകകപ്പിന്‍റെ ആവർത്തനം പോലെ തോന്നുന്നു’; കോഹ്ലി വിവാദത്തിൽ സമൂഹമാധ്യമങ്ങളിൽ രൂക്ഷ വിമർശനം നേരിട്ടതായി ട്രാവിസ് ഹെഡിന്‍റെ ഭാര്യ

text_fields
bookmark_border
‘ലോകകപ്പിന്‍റെ ആവർത്തനം പോലെ തോന്നുന്നു’; കോഹ്ലി വിവാദത്തിൽ സമൂഹമാധ്യമങ്ങളിൽ രൂക്ഷ വിമർശനം നേരിട്ടതായി ട്രാവിസ് ഹെഡിന്‍റെ ഭാര്യ
cancel

മുംബൈ: ഐ.പി.എല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദും റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും തമ്മിൽ നടന്ന മത്സരത്തിനിടെ വിരാട് കോഹ്ലിയും ട്രാവിസ് ഹെഡും തമ്മിലുണ്ടായ വാഗ്വാദം കാരണം രൂക്ഷമായ സൈബറാക്രമണം നേരിട്ടതായി ട്രാവിസ് ഹെഡിന്‍റെ ഭാര്യ ജെസിക്ക. 2023 ലോകകപ്പിനു ശേഷമുണ്ടായ അധിക്ഷേപത്തിന്‍റെ ആവർത്തനമായിട്ടാണ് തോന്നുന്നതെന്ന് ജെസിക്ക ഒരു ആസ്ട്രേലിയൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

തനിക്കു മാത്രമല്ല, തങ്ങളുടെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും സമൂഹമാധ്യമങ്ങൾ വഴി കടുത്ത വിമർശനങ്ങളും അധിക്ഷേപ കമന്‍റുകളും നേരിടേണ്ടി വരുന്നതായി അവർ പറഞ്ഞു. എല്ലാ കായിക താരങ്ങളും മനുഷ്യരാണെന്നും അവർക്ക് പിന്നിൽ ഒരു കുടുംബമുണ്ടെന്നും ഓർക്കേണ്ടതുണ്ട്. കായിക വിനോദങ്ങളിലെ മാനസികാരോഗ്യത്തെയും പരസ്പരം സംസാരിക്കുന്ന രീതിയെയും കുറിച്ച് ഒരു ചർച്ച ആവശ്യമാണെന്നും ജെസിക്ക വ്യക്തമാക്കി.

ഐ.പി.എല്ലിൽ മെയ് 22ന് നടന്ന സൺറൈസേഴ്സ് ഹൈദരാബാദും റോയൽ ചലഞ്ചേഴ്സ് ബംഗളൂരും തമ്മിൽ നടന്ന മത്സരത്തിനിടെയാണ് കോലിയും ഹെഡും വാഗ്വാദത്തിലായത്. മത്സരത്തിൽ 55 റൺസിന് ഹൈദരാബാദ് ബംഗളൂരുവിനെ തോൽപ്പിച്ചിരുന്നു. മത്സര ശേഷം നടന്ന ഹസ്തദാന ചടങ്ങിൽ കോലി ട്രാവിസ് ഹെഡിനെ കണ്ടില്ലെന്ന് നടിച്ചതാണ് വിവാദത്തിലായത്. ഇതിനു പിന്നാലെയാണ് സമൂഹമാധ്യമങ്ങളിൽ കടുത്ത വിമർശനങ്ങൾ ഉയർന്നത്.

Show Full Article
TAGS:Travis Head Virat Kohli cyber bulling Social Media 
News Summary - Travis Head's wife says she faced severe criticism on social media over Kohli controversy
Next Story