Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightFilmy Talkchevron_right‘താരാകാശം’ മുട്ടും...

‘താരാകാശം’ മുട്ടും പ്രതിഫലം വേണ്ട, ലാഭം മതിയെന്ന്; ബോളിവുഡ് രക്ഷപ്പെടുമോ?

text_fields
bookmark_border
‘താരാകാശം’ മുട്ടും പ്രതിഫലം വേണ്ട, ലാഭം മതിയെന്ന്; ബോളിവുഡ് രക്ഷപ്പെടുമോ?
cancel

സി​നി​മ ബ​ജ​റ്റി​ന്റെ 30-40 ശ​ത​മാ​നം വ​രെ സൂ​പ്പ​ർ താ​ര​ങ്ങ​ളു​ടെ പ്ര​തി​ഫ​ലം എ​ന്ന, നി​ർ​മാ​താ​ക്ക​ളു​ടെ ‘പേ​ടി​സ്വ​പ്ന’​ത്തി​ൽ നി​ന്ന് ബോ​ളി​വു​ഡ് ക​ര​ക​യ​റു​ന്നു​വെ​ന്ന് സൂ​ച​ന. താ​രാ​കാ​ശം എ​ന്ന വി​ശേ​ഷ​ണം അ​ന്വ​ർ​ഥ​മാ​ക്കു​മാ​റ് സൂ​പ്പ​ർ താ​ര​ങ്ങ​ൾ ത​ങ്ങ​ളു​ടെ പ്ര​തി​ഫ​ലം ആ​കാ​ശം​മു​ട്ടേ ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​വ​ന്ന്, ആ​ർ​ക്കും പി​ടി​കി​ട്ടാ​ത്ത വി​ധം ബോ​ളി​വു​ഡി​ന്റെ ബ​ജ​റ്റു​ക​ൾ കു​തി​ക്കു​ക​യാ​യി​രു​ന്നു.

അ​തി​നി​ടെ, പ്രാ​ദേ​ശി​ക ചി​ത്ര​ങ്ങ​ളു​ടെ അ​സാ​മാ​ന്യ പ്ര​ക​ട​നം​കൊ​ണ്ടോ അ​തോ ബോ​ളി​വു​ഡി​ന്റെ ‘ക​ഥ​യി​ല്ലാ​യ്മ’ കൊ​ണ്ടോ എ​ന്ന​റി​യി​ല്ല, മി​ക്ക ചി​ത്ര​ങ്ങ​ളും ​പ​രാ​ജ​യ​ത്തി​ലേ​ക്ക് കൂ​പ്പു​കു​ത്തു​ക​യും ചെ​യ്യു​ന്നു. ഈ ​തി​രി​ച്ച​റി​വി​ലാ​യി​രി​ക്കാം, ഷാ​റൂ​ഖ് ഖാ​നും സ​ൽ​മാ​ൻ ഖാ​നും ആ​മി​ർ ഖാ​നു​മെ​ല്ലാം ത​ങ്ങ​ളു​ടെ പ്ര​തി​ഫ​ലം കു​റ​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്നു​വ​ത്രെ. പ്ര​മു​ഖ നി​ർ​മാ​താ​വാ​യ സി​ദ്ധാ​ർ​ഥ് റോ​യ് ക​പൂ​ർ ആ​ണ് ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം, പ്ര​തി​ഫ​ലം കു​റ​ച്ചു​വെ​ങ്കി​ലും ലാ​ഭ​വി​ഹി​തം ആ​വ​ശ്യ​പ്പെ​ടു​ന്നു​​വെ​ന്നും സി​ദ്ധാ​ർ​ഥ് പ​റ​യു​ന്നു. എ​ങ്കി​ലും ഈ ​നി​ല​പാ​ട് സ്വാ​ഗ​താ​ർ​ഹ​മാ​ണെ​ന്നും നി​ർ​മ​താ​ക്ക​ൾ​ക്ക് ബ​ജ​റ്റ് മാ​നേ​ജ് ചെ​യ്യാ​ൻ എ​ളു​പ്പ​മാ​കു​​മെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ചി​ത്രം പ​രാ​ജ​യ​പ്പെ​ട്ടാ​ലും സൂ​പ്പ​ർ താ​ര​ങ്ങ​ളു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ട് സേ​ഫ് ആ​യി​രി​ക്കു​മെ​ന്ന നേ​ര​ത്തേ​യു​ള്ള അ​വ​സ്ഥ മാ​റു​ന്ന​ത് ബോ​ളി​വു​ഡി​ന് ന​ല്ലാ​താ​ണെ​ന്നാ​ണ് വ്യ​വ​സാ​യ മേ​ഖ​ല​യി​ലു​ള്ള​വ​ർ അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​ത്. അ​തേ​സ​മ​യം, ഇ​ന്ത്യ​ൻ സി​നി​മാ വ്യ​വ​സാ​യ​ത്തി​ൽ ബോ​ളി​വു​ഡി​ന്റെ അ​പ്ര​മാ​ദി​ത്തം ഇ​ടി​ഞ്ഞു തു​ട​ങ്ങി​യെ​ന്ന തി​രി​ച്ച​റി​വി​ലാ​ണ് മു​ൻ​നി​ര താ​ര​ങ്ങ​ൾ ഇ​ത്ത​ര​മൊ​രു നി​ല​പാ​ടി​ലേ​ക്കെ​ത്താ​ൻ കാ​ര​ണ​മെ​ന്നും വി​ല​യി​രു​ത്ത​ലു​ണ്ട്.

Show Full Article
TAGS:Bollywood film star Remuneration film news 
News Summary - bollywood actors to reduce remuneration
Next Story