പുതുതലമുറയുടെയും സ്വപ്നം 90കളിലെ സിനിമകൾ -തിരക്കഥാകൃത്ത് അഭിലാഷ് പിള്ള
text_fields‘സുമതി വളവ്’ സിനിമയുടെ അണിയറ പ്രവർത്തകരും താരങ്ങളും ദുബൈയിൽ വാർത്താ സമ്മേളനത്തിൽ
ദുബൈ: മലയാളത്തിലെ പുതുതലമുറ സിനിമാപ്രവർത്തകരും സ്വപ്നം കാണുന്നത് തൊണ്ണൂറുകളിൽ ഇറങ്ങിയ പോലുള്ള സിനിമ നിർമിക്കാനാണെന്ന് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. ‘സുമതി വളവ്’ എന്ന പുതിയ സിനിമ ‘മണിച്ചിത്രത്താഴ്’ റിലീസായ 1993 കാലത്തെ കഥയാണ് പറയുന്നത്. ദുബൈയിൽ സിനിമയുടെ ആദ്യ പ്രദർശനത്തിനിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അഭിലാഷ്.
കാമറക്ക് മുന്നിലും പിന്നിലും ഏറ്റവും കൂടുതൽ സിനിമക്കാരുടെ മക്കൾ ഒന്നിക്കുന്ന നാപോ സിനിമകൂടിയാണ് സുമതി വളവെന്ന് അണിറയ പ്രവർത്തകർ പറഞ്ഞു. സംവിധായകൻ ശശിശങ്കറിന്റെ മകൻ വിഷ്ണു ശശിശങ്കർ സംവിധാനം നിർവഹിക്കുമ്പോൾ ഹരിശ്രീ അശോകന്റെ മകൻ അർജൂൻ അശോകൻ നായകനായി വേഷമിടുന്നു. പ്രധാനറോളുകളിൽ മുകേഷിന്റെ മകൻ ശ്രാവൺ, സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷ് എന്നിവർ വേഷമിടുന്നുണ്ട്. ഗിരീഷ് പുത്തഞ്ചേരിയുടെ മകൻ ദിൻ നാഥ് പുത്തഞ്ചേരിയാണ് സിനിമയിലെ പാട്ടുകളെഴുതിയത്. താരങ്ങളായ ബാലു വർഗീസ്, മാളവിക മനോജ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. ഹൊറർ ജോണറിൽ ഉൾപ്പെടുന്ന സിനിമ ആഗസ്റ്റ് ഒന്നിനാണ് തിയേറ്ററുകളിലെത്തുന്നത്.