Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightകല ട്രസ്റ്റ് പുരസ്കാരം...

കല ട്രസ്റ്റ് പുരസ്കാരം ഇന്ദ്രൻസിന്; 61 വിദ്യാർഥികൾക്കും എൻഡോവ്മെന്റ്

text_fields
bookmark_border
കല ട്രസ്റ്റ് പുരസ്കാരം ഇന്ദ്രൻസിന്; 61 വിദ്യാർഥികൾക്കും എൻഡോവ്മെന്റ്
cancel
camera_alt

കല ട്രസ്റ്റ് പുരസ്കാരം നടൻ ഇന്ദ്രൻസിന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കൈമാറുന്നു

കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ - കല കുവൈത്ത് കേരളത്തിലെ പ്രവർത്തനങ്ങൾക്കായി രൂപീകരിച്ച കല ട്രസ്റ്റിന്റെ ഈ വർഷത്തെ പുരസ്കാരം നടൻ ഇന്ദ്രൻസിന് കൈമാറി. കണ്ണൂർ ദിനേശ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പുരസ്കാരം സമ്മാനിച്ചു. 50,000 രൂപയും ശിൽപ്പവും അടങ്ങുന്നതാണ് പുരസ്കാരം. പതിനാല് ജില്ലകളിൽ നിന്നായി എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നതവിജയം നേടിയ 61 വിദ്യാർഥികൾക്ക് എൻഡോവ്മെൻ്റും ഷീൽഡും ചടങ്ങിൽ വിതരണം ചെയ്തു.

സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ എൻഡോവ്മെന്റ് വിതരണം ചെയ്തു. കല ട്രസ്റ്റ് സെക്രട്ടറി കെ.കെ. സുദർശനൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ‘പ്രവാസത്തിന്റെ 40 ആണ്ടുകൾ’ എന്ന പുസ്തകത്തിന്റെ രചയിതാവ് സാം പൈനമൂടിനെ ചടങ്ങിൽ ആദരിച്ചു. കല ട്രസ്റ്റ് ചെയർമാൻ എ.കെ. ബാലൻ അധ്യക്ഷത വഹിച്ചു.

സി.പി.ഐ (എം) കണ്ണൂർ ജില്ല സെക്രട്ടറി കെ.കെ. രാഗേഷ്, മുൻ സ്‌പീക്കർ എ.എൻ. ഷംസീർ, കഥാകൃത്ത് ടി. പത്മനാഭൻ, കുവൈത്ത് കല ട്രസ്റ്റ് ട്രഷറർ ബിജു കണ്ടക്കൈ, കല ഭാരവാഹികളായ അൻസാരി കടയ്ക്കൽ, ജിതിൻ പ്രകാശ്, പി.ബി. സുരേഷ്, മലയാളം മിഷൻ കുവൈത്ത് ചാപ്റ്റർ സെക്രട്ടറി ജെ.സജി,സി.കെ. നൗഷാദ്, നവീൻ എളയാവൂർ, ജേക്കബ് മാത്യു എന്നിവർ സംസാരിച്ചു.

പുരസ്‌കാര ജേതാവ് ഇന്ദ്രൻസ് മറുപടി പ്രസംഗം നടത്തി. സ്വാഗത സംഘം ചെയർമാൻ കെ.വി. സുമേഷ് എം.എൽ.എ സ്വാഗതവും കൺവീനർ സി.എച്ച്. സന്തോഷ് നന്ദിയും പറഞ്ഞു.

Show Full Article
TAGS:kala trust award indrans endowment Students 
News Summary - Kala Trust Award for Indrans; Endowment for 61 students
Next Story