ഷാരൂഖിന് പിന്നാലെ ആമിർ ഖാനും മുംബൈയിലെ വീട് വിടുന്നു; കാരണമിതാണ്...
text_fieldsഷാരൂഖ് ഖാൻ തന്റെ പ്രശസ്തമായ മന്നത്ത് വീട്ടിൽ നിന്ന് നവീകരണത്തിനായി മാറിയതിന് പിന്നാലെ, ആമിർ ഖാനും താമസം മാറാൻ ഒരുങ്ങുകയാണ്. ബാന്ദ്രയിലെ പാലി ഹില്ലിലുള്ള ആമിറിന്റെ കെട്ടിടം ഉടൻ പുനർനിർമിക്കുമെന്നാണ് റിപ്പോർട്ടുകൾ. പാലി ഹില്ലിലെ അതേ പ്രദേശത്ത് ഒൻപത് കോടി രൂപക്ക് ആമിർ മറ്റൊരു ഫ്ലാറ്റ് വാങ്ങിയിട്ടുണ്ട്. ഏകദേശം 1,027 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഫ്ലാറ്റാണിത്.
ആമിർ താമസിക്കുന്നത് വിർഗോ കോപ്പറേറ്റീവ് ഹൗസ് സൊസൈറ്റി എന്ന സൊസൈറ്റിയിലാണ്. അവിടെ നിരവധി ഫ്ലാറ്റുകൾ സ്വന്തമായുണ്ട്. ഇപ്പോൾ, മാൻ ഇൻഫ്രാകൺസ്ട്രക്ഷൻ ലിമിറ്റഡ് (എം.ഐ.സി.എൽ) എന്ന ബിൽഡർ മുഴുവൻ കെട്ടിടവും പുനർനിർമിക്കാൻ പോകുന്നു. പുതിയ കെട്ടിടത്തിൽ നാലും അഞ്ചും കിടപ്പുമുറികളുള്ള, കടലിലേക്ക് അഭിമുഖമായുള്ള ആഡംബര ഫ്ലാറ്റുകൾ ഉണ്ടാകും. ഓരോ ഫ്ലാറ്റിനും ചതുരശ്ര അടിക്ക് ഒരു ലക്ഷം രൂപയിൽ കൂടുതൽ വിലവരും!
ആമിറിന്‍റെ വീട് പുനർനിർമിക്കുന്നതിനിടയിൽ ഷാരൂഖ് ഖാന്‍റെ മന്നത്തും നവീകരിക്കുന്നുണ്ട്. വീടിന് രണ്ട് നിലകൾ കൂടി ചേർക്കാൻ ഗൗരി ഖാൻ അനുമതി തേടി. ഇതിനിടയിൽ, ഷാരൂഖും കുടുംബവും പാലി ഹിൽ ജാക്കിയുടെയും വാഷു ഭഗ്നാനിയുടെയും പക്കൽ നിന്ന് രണ്ട് വലിയ ഡ്യൂപ്ലക്സ് ഫ്ലാറ്റുകൾ വാടകക്കെടുത്തിരുന്നു.