‘ദൊഡ്ഡഹട്ടി ബോറെഗൗഡ’ മികച്ച ചിത്രം
text_fieldsരക്ഷിത് ഷെട്ടി, അർച്ചന ജോയിസ്
ബംഗളൂരു: 2021ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. രഘു കെ.എമ്മിന്റെ ‘ദൊഡ്ഡഹട്ടി ബോറെഗൗഡ’ആണ് മികച്ച ചിത്രം. ‘ചാർലി 777’എന്ന ചിത്രത്തിലെ അഭിനയത്തിന് രക്ഷിത് ഷെട്ടി മികച്ച നടനും ‘മ്യൂട്ട്’എന്ന ചിത്രത്തിലെ അഭിനയത്തിന് അർച്ചന ജോയിസ് മികച്ച നടിക്കുമുള്ള അവാർഡു നേടി. ‘രത്നൻ മഞ്ച’എന്ന ചിത്രത്തിലെ അഭിനയത്തിന് പ്രമോദും ഉമാശ്രീയും മികച്ച സഹനടനും സഹനടിയുമായി.
കിരൺ രാജിന്റെ ‘ചാർലി 777’ആണ് രണ്ടാമത്തെ മികച്ച ചിത്രം. ഹൃദയ് ശിവയുടെ ‘ബിസിലു കുദ്രേ’മൂന്നാമത്തെ മികച്ച ചിത്രമായി. അന്തരിച്ച ഡോ. പുനീത് രാജ്കുമാറിന്റെ ‘യുവരത്ന’മികച്ച വിനോദ ചിത്രത്തിനുള്ള പുരസ്കാരം നേടി. ഡോ. കൃഷ്ണമൂർത്തി ചാമരത്തിന്റെ ‘ഭാരതീയ പ്രജല നാവ്’മികച്ച സാമൂഹിക പരിഗണന ചിത്രത്തിനുള്ള പുരസ്കാരം നേടി. മികച്ച കുട്ടികളുടെ ചിത്രമായി ‘കേക്ക്’, മികച്ച നവാഗത സംവിധായകനുള്ള ചിത്രമായി ‘ബഡവ റാസ്കൽ’, മികച്ച കർണാടക പ്രാദേശിക ഭാഷ ചിത്രമായി ‘നദ പെഡ ആശ’(കൊടവ)യും തെരഞ്ഞെടുക്കപ്പെട്ടു.