Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഇടി ഇനി ഒ.ടി.ടിയിൽ;...

ഇടി ഇനി ഒ.ടി.ടിയിൽ; അർജുൻ സർജയുടെ 'ബ്ലാസ്റ്റ്' റിലീസ് തിയതി പ്രഖ്യാപിച്ചു

text_fields
bookmark_border
ഇടി ഇനി ഒ.ടി.ടിയിൽ; അർജുൻ സർജയുടെ ബ്ലാസ്റ്റ് റിലീസ് തിയതി പ്രഖ്യാപിച്ചു
cancel
camera_alt

ബ്ലാസ്റ്റ്

അർജുൻ സർജ പ്രധാന വേഷത്തിലെത്തിയ ഏറ്റവും പുതിയ ചിത്രം 'ബ്ലാസ്റ്റ്' ഒ.ടി.ടി റിലീസിനൊരുങ്ങുന്നു. പ്രീതി മുകുന്ദൻ, അഭിരാമി എന്നിവർ പ്രധാന കഥാപാത്രങ്ങളായ ചിത്രം ജൂൺ 25ന് നെറ്റ്ഫ്ലിക്സിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തും. മേയ് 28ന് തിയറ്ററുകളിലെത്തിയ ചിത്രം മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിയത്.

നവാഗതനായ സുഭാഷ് കെ. രാജ് സംവിധാനം ചെയ്ത ചിത്രം ഒരു ആക്ഷൻ ത്രില്ലറാണ്. പോരാളികളായ ഒരു കുടുംബം ഒരു വലിയ ഗൂഢാലോചനയിൽ അകപ്പെടുന്നതും, പിന്നീട് അതിജീവനത്തിനായി ഒരു ക്രൈം സിൻഡിക്കേറ്റിനെതിരെ പോരാടുന്നതുമാണ് സിനിമയുടെ ഇതിവൃത്തം. വിവേക് പ്രസന്ന, ജോൺ കൊക്കൻ, അർജുൻ ചിദംബരം, പവൻ, ദിലീപൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

മികച്ച ബോക്സ് ഓഫീസ് പ്രകടനമാണ് 'ബ്ലാസ്റ്റ്' കാഴ്ചവെക്കുന്നത്. സാൽസനിക് റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ നിന്ന് മാത്രം ചിത്രം 58.67 കോടി രൂപ ഗ്രോസ് കലക്ഷൻ നേടി കഴിഞ്ഞു. ഒ.ടി.ടി റിലീസിന് മുൻപായി ചിത്രം 60 കോടി ക്ലബ്ബിൽ ഇടംപിടിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ പ്രതീക്ഷ.

അർജുൻ സർജയെ കൂടാതെ നായികമാരായ അഭിരാമിയുടെയും പ്രീതി മുകുന്ദന്റെയും പ്രകടനങ്ങൾ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. സാധാരണയായി തനിച്ച് രാജ്യത്തെ രക്ഷിക്കുന്ന നായക വേഷങ്ങളിൽ നിന്ന് മാറി, കഥാപാത്രങ്ങൾക്ക് പ്രാധാന്യം നൽകുന്ന ഒരു വേഷം അർജുൻ സർജ അവതരിപ്പിച്ചത് പ്രേക്ഷകർക്ക് പുതിയ അനുഭവമായിരുന്നു. പ്രത്യേകിച്ച് പ്രീതി മുകുന്ദന്റെ ആക്ഷൻ രംഗങ്ങൾ നിരൂപകരുടെയും പ്രേക്ഷകരുടെയും പ്രശംസ പിടിച്ചുപറ്റിയിരുന്നു.

കെ.ജി.എഫ് സിനിമകളിലൂടെ ശ്രദ്ധേയനായ രവി ബസ്രൂർ ആണ് 'ബ്ലാസ്റ്റ്' എന്ന ചിത്രത്തിലൂടെ തമിഴ് സിനിമാ സംഗീതത്തിലേക്ക് അരങ്ങേറ്റം കുറിച്ചത്. എ.ജി.എസ് എന്‍റർടെയിൻമെന്‍റിന്‍റെ ബാനറിൽ കൽപ്പാത്തി എസ്. അഘോരം, കൽപ്പാത്തി എസ്. ഗണേഷ്, കൽപ്പാത്തി എസ്. സുരേഷ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. അരുൺ രാധാകൃഷ്ണൻ ഛായാഗ്രഹണവും പ്രദീപ് ഇ. രാഘവ് എഡിറ്റിങ്ങും നിർവ്വഹിച്ചിരിക്കുന്നു.

Show Full Article
TAGS:Arjun Sarja blast OTT Release tamil cinema Entertainment News action 
News Summary - Blast OTT release
Next Story