തലയടിച്ച് പൊട്ടിക്കും, അവന് കൊല്ലംകാരെ അറിയില്ല; 'ബ്രോമാൻസ്' ഒ.ടി.ടിയിലേക്ക്
text_fieldsഅർജുൻ അശോകൻ, മാത്യു തോമസ്, മഹിമ നമ്പ്യാർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ ഡി. ജോസ് സംവിധാനം ചെയ്‍ത് ഫെബ്രുവരി 14 ന് തിയറ്ററുകളില്‍ എത്തിയ ചിത്രം ബ്രോമാൻസ് ഒ.ടി.ടിയിലേക്ക്. എട്ട് കോടി ബജറ്റില്‍ എത്തിയ ചിത്രം 14 ദിവസം കൊണ്ട് ആഗോള ബോക്സ് ഓഫീസില്‍ 14.75 കോടി നേടി. സോണി ലിവിലൂടെ മെയ് ഒന്നിന് സ്ട്രീമിങ് ആരംഭിക്കും. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം കാണാനാവും.
ജോ ആൻഡ് ജോ, 18+ എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം അരുൺ ഡി. ജോസ് സംവിധാനം ചെയ്ത ചിത്രമാണ് 'ബ്രോമാൻസ്'. തോമസ്.പി.സെബാസ്റ്റ്യനും രവീഷ് നാഥും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഗോവിന്ദ് വസന്തയുടേതാണ് സംഗീതം. കലാഭവൻ ഷാജോൺ, ശ്യാം മോഹൻ തുടങ്ങിയവും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.
സഹോദരങ്ങളായ ഷിന്റോയുടെയും ബിന്റോയുടെയും അവരുടെ ഒരുപറ്റം കൂട്ടുകാരുടെയും കഥയാണ് ബ്രൊമാൻസ്. ത്രില്ലർ ചിത്രങ്ങൾക്കും ക്രൈം ത്രില്ലർ-റിവഞ്ച് ഡ്രാമകൾക്കുമൊക്കെ ഇടയിൽ കുറച്ചുകാലമായി മലയാള സിനിമ മിസ്സ് ചെയ്യുന്ന ഒന്നാണ് ചിരിയും കളിയും തമാശയുമൊക്കെയായി പ്രേക്ഷകരെ ഹാപ്പിയാക്കുന്ന കംപ്ലീറ്റ് എന്റർടെയിനർ ഴോണർ ചിത്രങ്ങൾ. ആ ഒരു മിസ്സിങ് ആണ് ബ്രോമാൻസ് നികത്തുന്നത്.