‘വളരെ രസകരവും തമാശ നിറഞ്ഞതും’; ആര്യൻ ഖാന്റെ ‘ബാഡ്സ് ഓഫ് ബോളിവുഡിന്’ സെലിബ്രിറ്റികളുടെ അഭിന്ദനപ്രവാഹം
text_fieldsഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ സംവിധാനം ചെയ്യുന്ന ആദ്യ സീരിസ് ‘ബാഡ്സ് ഓഫ് ബോളിവുഡിന്റെ ആദ്യ ഷോ കഴിഞ്ഞപ്പോൾ മികച്ച പ്രതികരണമാണ് സെലിബ്രിറ്റികളുടെ ഭാഗത്ത് നിന്ന് ലഭിക്കുന്നത്. ബോളിവുഡ് ഇൻഡസ്ട്രിയെ പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രത്തിൽ അതിഥി താരങ്ങളായി ഷാരൂഖ് ഖാൻ, ആമിർ ഖാൻ, സല്‍മാൻ ഖാൻ, രാജ്കുമാർ റാവു, സിദ്ധാന്ത് ചതുര്‍വേദി, അർജുൻ കപൂർ, ദിഷ പടാനി, ബാദ്ഷാ, എസ്.എസ്. രാജമൗലി, കരൺ ജോഹർ തുടങ്ങി നിരവധി ആളുകൾ അണിനിരക്കുന്നുണ്ട്.
പാപ്പരാസി കൾച്ചർ, നെപോട്ടിസം, രാഷ്ട്രീയം എന്നിവയെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ടുപോവുന്നത്. ബോളിവുഡിനെ ട്രോളുന്ന തരത്തിൽ സറ്റയര്‍, സ്പൂഫ് എലെമെന്റും ചിത്രത്തിലുണ്ട്. ഷാരൂഖ് നായകനായ റായീസ് എന്ന ചിത്രത്തിന്‍റെ നിർമാതാവ് രാഹുൽ ധോലാക്കിയ തന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെ ആദ്യ എപ്പിസോഡിനെക്കുറിച്ചുള്ള അവലോകനം പങ്കുവെച്ചു. രസകരവും, ലഘുവായതും, ആക്ഷേപഹാസ്യവുമെന്നാണ് രാഹുൽ പങ്കുവെച്ചത്. ബാഡ്സ് ഓഫ് ബോളിവുഡിന്റെ ആദ്യ എപ്പിസോഡ് വളരെ രസകരവും തമാശ നിറഞ്ഞതുമാണ്. ഇത് ഒരു ബിൻജ് വാച്ചാണ്. അഭിമാനികളായ രണ്ട് മാതാപിതാക്കളും ഒരു വിജയിയെ നൽകി. ഈ കുഞ്ഞിന് വേണ്ടി ചെലവഴിച്ച കഠിനാധ്വാനം എനിക്കറിയാം. ഷാരൂഖിന്‍റെയും ഗൗരി ഖാന്‍റെയും സ്‌ക്രീനിലെ എഴുത്തeണ് മാന്ത്രികത സൃഷ്ടിക്കുന്നത് രാഹുൽ കുറിച്ചു.
‘പ്രിയപ്പെട്ട ആര്യൻ... ഇത്രയും അത്ഭുതകരവും രസകരവുമായ ഒരു പരമ്പര നിർമിച്ചതിന് അഭിനന്ദനങ്ങൾ. നീ സ്വയം ചെയ്തു. നിനക്ക് വിജയം നേരുന്നു. എപ്പോഴും വിജയം മാത്രം! ദൈവം നിന്നെ അനുഗ്രഹിക്കട്ടെ’ എന്നാണ് ചലച്ചിത്ര നിർമാതാവ് അശുതോഷ് ഗോവാരിക്കറുടെ ഭാര്യയും നിർമാതാവുമായ സുനിത ഗോവാരിക്കർ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചത്. ഷാരൂഖിന്റെ ആരാധകരും ആര്യന്റെ ആരാധകരും ആവേശത്തിലാണ്.
നെറ്റ്ഫ്ലിക്സും റെഡ് ചില്ലീസും ഒന്നിച്ചാണ് സീരിസ് നിർമിക്കുന്നത്. അതിഥി താരങ്ങളായി ഷാറുഖ് ഖാൻ, ആമിർ ഖാൻ, സല്‍മാൻ ഖാൻ, രാജ്കുമാർ റാവു, സിദ്ധാന്ത് ചതുര്‍വേദി, അർജുൻ കപൂർ, ദിഷ പടാനി, ബാദ്ഷാ, എസ്.എസ്. രാജമൗലി, കരൺ ജോഹർ തുടങ്ങി നിരവധി ആളുകൾ അണിനിരക്കുന്നുണ്ട്. മുംബൈയിൽ നടന്ന ഗംഭീര ഇവന്റിൽ വെച്ചാണ് സീരിസിന്റെ ട്രെയിലർ ലോഞ്ച് ചെയ്തത്. നടൻ ഷാരൂഖ് ഖാനും ചടങ്ങിൽ എത്തിയിരുന്നു.