Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightശ്വേതാ മേനോനെ അമ്മ...

ശ്വേതാ മേനോനെ അമ്മ പ്രസിഡന്‍റ് സ്ഥാനത്ത്നിന്നും മാറ്റണമെന്ന് ചർച്ച; അമ്മയുടെ 'പെൺമക്കൾ' വാട്സാപ്പ് ചാറ്റ് പുറത്ത്

text_fields
bookmark_border
ശ്വേതാ മേനോനെ അമ്മ പ്രസിഡന്‍റ് സ്ഥാനത്ത്നിന്നും മാറ്റണമെന്ന് ചർച്ച; അമ്മയുടെ പെൺമക്കൾ വാട്സാപ്പ് ചാറ്റ് പുറത്ത്
cancel

താരസംഘടനയായ അമ്മയുടെ പ്രസിഡന്‍റ് സ്ഥാനത്തുനിന്നും ശ്വേതാ മേനോനെ മാറ്റണമെന്ന ആവശ്യം വീണ്ടും ശക്തമാകുന്നു. നിലവിൽ ശ്വേത സ്ഥാനത്ത് തുടരുന്ന സാഹചര്യത്തിൽ മാറ്റം വരണമെന്നാണ് സംഘടനയിലെ ഒരു വിഭാഗം സ്ത്രീകളുടെ ആവശ്യം. തെരഞ്ഞെടുപ്പ് വേണോ ശ്വേത തുടരണമോ എന്നതില്‍ 'പെൺമക്കൾ' വാട്സാപ് ഗ്രൂപ്പിൽ അഭിപ്രായരൂപീകരണത്തിന് ശ്രമം തുടങ്ങി. സംഘടനപരമായ അഭിപ്രായ വ്യത്യാസങ്ങളും വിവാദങ്ങളും കാരണം ശ്വേതയെ നേരത്തെതന്നെ വാട്സാപ് ഗ്രൂപ്പിൽനിന്ന് പുറത്താക്കിയിരുന്നു.

ഈ സാഹചര്യത്തിൽ ഹേമ കമ്മിറ്റി റിപ്പോർട്ട് വീണ്ടും ചർച്ചാവിഷയമാക്കിയും അമ്മയിലെ പവർ ഗ്രൂപ്പിനെ കടന്നാക്രമിച്ചും ശ്വേത മേനോൻ സമൂഹമാധ്യമ പോസ്റ്റ് പങ്കുവച്ചതോടെ താരസംഘടനയിലെ പോര് വീണ്ടും ചൂടുപിടിക്കുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ കുറ്റാരോപിതരാണ് സംഘടനയിലെ ചിലരെ മുൻനിർത്തി തന്നെ അധിക്ഷേപിക്കുന്നതെന്നും താൻ എക്സിക്യൂട്ടീവിൽ ഉള്ളിടത്തോളം കാലം ആരോപണവിധേയരായ ആരെയും സംഘടനയുടെ തലപ്പത്തേക്കു വരാൻ അനുവദിക്കില്ലെന്നും സമൂഹ മാധ്യത്തിൽ പങ്കുവെച്ച പോസ്റ്റിൽ ശ്വേത മേനോൻ പറഞ്ഞിരുന്നു.

അമ്മയിലെ അഭിപ്രായ വ്യത്യാസങ്ങളും തമ്മിൽപോരും സമൂഹ മാധ്യമങ്ങളിൽ വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. മലയാളത്തിലെ പല പ്രമുഖ താരങ്ങളും വിവാദങ്ങളിൽ ചോദ്യം ചെയ്യപെടുകയും പൊലീസ് കേസുകളിൽ വിദേയരാകുകയും ചെയ്തിരുന്നു. അമ്മയിൽ തുടങ്ങിയ തർക്കങ്ങൾ ഇന്നും കെട്ടടങ്ങിയിട്ടില്ല. പുതിയ തെരഞ്ഞെടുപ്പ് വേണമെന്നും പുതിയ നേതൃത്വം സംഘടനയുടെ തലപ്പത്തു വരണമെന്നുമാണ് ഒരു വിഭാഗത്തിന്‍റെ നിലവിലെ ആവശ്യം.

Show Full Article
TAGS:Shweta Menon AMMA amma president whatsapp chat Hema Committee Report 
News Summary - Demand to remove Shweta Menon from the post of President
Next Story