Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഞെട്ടിക്കാൻ വിനീതും...

ഞെട്ടിക്കാൻ വിനീതും ദിലീഷ് പോത്തനും സാഗർ സൂര്യയും; ആകാംക്ഷ നിറച്ച് 'ഭൗമ' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

text_fields
bookmark_border
ഞെട്ടിക്കാൻ വിനീതും ദിലീഷ് പോത്തനും സാഗർ സൂര്യയും; ആകാംക്ഷ നിറച്ച് ഭൗമ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
cancel

റെജിൻ എസ് ബാബുവിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന പുതിയ ചിത്രം 'ഭൗമ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ഒരു വീട്ടിലെ അത്താഴമേശക്ക് ചുറ്റും ഒത്തുകൂടിയ അംഗങ്ങളെയും, അവിടെ നടക്കുന്ന കൗതുകകരമായ മുഹൂർത്തങ്ങളെയും പശ്ചാത്തലമാക്കിയാണ് പോസ്റ്റർ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഗ്രാൻഡ് പിയാനോയും, പത്തേപത്ത് സമയം കാണിക്കുന്ന മുത്തച്ഛൻ ക്ലോക്കും, മേശക്ക് ചുറ്റുമുള്ള ആളുകളും പ്രേക്ഷകരിൽ വലിയ കൗതുകമാണ് ഉണർത്തിയിരിക്കുന്നത്.

വിനീത്, ദിലീഷ് പോത്തൻ, സാഗർ സൂര്യ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ അഞ്ച് ഭാഷകളിലായാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. രേവതി ശർമ്മ, അതിഥി ബാലൻ, മധുപാൽ, ലെന, മോക്ഷ സെൻഗുപ്ത, മെറിൻ ഫിലിപ്പ്, രഘുനാഥ് പലേരി, ജാഫർ ഇടുക്കി, വിജയ് ബാബു, മണിക്കുട്ടൻ, സജിൻ ചെറുകയിൽ, പ്രവീണ തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിലുണ്ട്.

ആറ്റസ് ഫിലിംസിന്‍റെ ബാനറിൽ ബസം കാദിയാർ നിർമിക്കുന്ന ചിത്രം എഴുതി സംവിധാനം നിർവ്വഹിക്കുന്നത് റെജിൻ എസ് ബാബുവാണ്. ഏറെ പ്രേക്ഷക പ്രശംസ നേടിയ 'പെൻഡുലം' എന്ന ചിത്രത്തിന് ശേഷം റെജിൻ ഒരുക്കുന്ന ചിത്രവുമാണിത്. ഛായാഗ്രഹണം: ശരൺ വേലായുധൻ, എഡിറ്റിങ്: സൂരജ് ഇ.എസ്, സംഗീതം: ക്രിസ്റ്റോ സേവ്യർ, എക്സി.പ്രൊഡ്യൂസർ: ഡാനിഷ് കെ.എ, പ്രൊഡക്ഷൻ കൺട്രോളർ: ജോബ് ജോർജ്ജ്, പ്രൊഡക്ഷൻ ഡിസൈനർ: അപ്പുണ്ണി സജൻ, കഥ: ഡോണി കടമ്മനിട്ട, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, ഫൈനൽ മിക്സ്: എം.ആർ രാജാകൃഷ്ണൻ, കളറിസ്റ്റ്: ലിജു പ്രഭാകർ, കോസ്റ്റ്യും: ഗോപിക ഉണ്ണികൃഷ്ണൻ, മേക്കപ്പ്: റോണി വെള്ളത്തൂവൽ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: അബ്രു സൈമൺ, സ്റ്റണ്ട്: കലൈ കിങ്സൺ, ആർട്ട് ഡയറക്ടർ: സിബിൻ വർഗ്ഗീസ്, സ്റ്റിൽസ്: ജിതിൻ എസ് ബാബു, പബ്ലിസിറ്റി ഡിസൈൻ: മാ മി ജോ, ഡിജിറ്റൽ മാർക്കറ്റിങ്: ഒബ്സ്ക്യൂറ എന്‍റർടെയ്ൻമെന്‍റ്സ്, പിആർഒ: വാഴൂർ ജോസ്, ആതിര ദിൽജിത്ത്.

Show Full Article
TAGS:Movie News malayalam movie New Movie entertainment first look poster 
News Summary - First look poster of "Bouma" released
Next Story