Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Feb 2026 3:13 AM GMT Updated On
date_range 8 Feb 2026 3:13 AM GMTമകര വിളക്ക് ദിവസം പമ്പയിൽ സിനിമാ ചിത്രീകരണം; സംവിധായകൻ അനുരാജ് മനോഹറിന് വനം വകുപ്പ് നോട്ടീസ്
text_fieldsListen to this Article
പത്തനംതിട്ട: മകരവിളക്ക് ദിവസം അനുമതിയില്ലാതെ പമ്പയിൽ സിനിമാ ചിത്രീകരണം നടത്തിയതിന് സംവിധായകൻ അനുരാജ് മനോഹറിന് നോട്ടീസയച്ച് വനം വകുപ്പ്. പ്ലാപ്പള്ളി ഫോറസ്റ്റ് സ്റ്റേഷനിൽ ഹാജരാകാനാണ് നിർദേശം. മകര വിളക്ക് ദിവസം വനത്തിനുള്ളിൽ അതിക്രമിച്ചു കയറിയെന്ന് ചൂണ്ടിക്കാട്ടി വനം വകുപ്പ് നേരത്തെ കേസെടുത്തിരുന്നു.
25000 രൂപ വനം വകുപ്പിൽ അടച്ചാൽ സിനിമ ചിത്രീകരിക്കുന്നതിനുള്ള അനുമതി ലഭിക്കുമായിരുന്നിട്ടും അനുമതി വാങ്ങാതെ ചിത്രീകരണം നടത്തി എന്ന് എന്നാണ് കേസ്.
അനുരാജ് മനോഹർ ഉൾപ്പെടെയുള്ള സിനിമാ പ്രവർത്തകരിൽ നിന്ന് വിവരങ്ങൾ തിരക്കിയതിനു പിന്നാലെയാണ് കേസെടുക്കാൻ വനം വകുപ്പിന് നിർദേശം ലഭിച്ചത്.
Next Story


