Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right'ഹനുമാൻകൈൻഡ്'...

'ഹനുമാൻകൈൻഡ്' തിയറ്ററുകളിലും തീപ്പടർത്തുമോ? ആഷിഖ് അബുവിന്‍റെ റൈഫിൾ ക്ലബ്ബിലൂടെ സിനിമയിലേക്ക്

text_fields
bookmark_border
hanumankind 987678
cancel

ഗോളതലത്തിൽ വൈറലായ മലയാളി റാപ്പർ 'ഹനുമാൻകൈൻഡ്' എന്നറിയപ്പെടുന്ന സൂരജ് ചെറുകാട്ട് മലയാള സിനിമയിലേക്കെത്തുന്നു. ആഷിഖ് അബുവിന്‍റെ സംവിധാനത്തിൽ തയാറാകുന്ന 'റൈഫിൾ ക്ലബ്ബ്' എന്ന ചിത്രത്തിലൂടെയാണ് ഹനുമാൻകൈൻഡിന്‍റെ രംഗപ്രവേശനം. ചിത്രത്തിൽ ഭീര എന്ന കഥാപാത്രത്തെയാണ് ഹനുമാൻകൈൻഡ് അവതരിപ്പിക്കുക. ഇതിന്‍റെ കാരക്ടർ പോസ്റ്റർ ആഷിഖ് അബു പുറത്തുവിട്ടു.


'ബിഗ് ഡോഗ്സ്' എന്ന റാപ് സോങ്ങിലൂടെയാണ് ഹനുമാൻകൈൻഡ് ആഗോളതലത്തിൽ ട്രെൻഡിങ്ങായിരിക്കുന്നത്. മരണക്കിണറിൽ ഓടുന്ന ബൈക്കിലും കാറിലും ലൈവ് സ്റ്റണ്ട് നടത്തിക്കൊണ്ട് ഹനുമാൻകൈൻഡ് അവതരിപ്പിച്ച റാപ് സോങ് ഇതിനോടകം 56 മില്യൺ പ്രേക്ഷകർ കണ്ടുകഴിഞ്ഞു. ലോകം ചർച്ച ചെയ്യുന്ന ഈ മ്യൂസിക് വിഡിയോ ചിത്രീകരിച്ചത് കേരളത്തിലെ പൊന്നാനിയിലാണ്.


ദിലീഷ് പോത്തൻ, വാണി വിശ്വനാഥ്, അനുരാഗ് കശ്യപ്, വിൻസി അലോഷ്യസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിഖ് അബു സംവിധാനവും ഛായാഗ്രഹണവും നിര്‍വഹിക്കുന്ന ചിത്രമാണ് 'റൈഫിള്‍ ക്ലബ്'. ഇതിന്റെ ചിത്രീകരണം പൂര്‍ത്തിയായിരുന്നു. ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപിന്റെ ആദ്യ മലയാളചിത്രമാണ് റൈഫിള്‍ ക്ലബ്. ബേബി ജീൻ, സെന്ന ഹെഗ്ഡെ, നതേഷ് ഹെഗ്ഡെ, നവനി, റംസാന്‍ മുഹമ്മദ്‌, വിജയരാഘവൻ, ഉണ്ണിമായ പ്രസാദ്, വിഷ്ണു അഗസ്ത്യ, സുരഭി ലക്ഷ്മി, സുരേഷ് കൃഷ്ണ, വിനീത് കുമാര്‍, നിയാസ് മുസലിയാര്‍, കിരണ്‍ പീതാംബരന്‍, റാഫി, പ്രശാന്ത്‌ മുരളി, പൊന്നമ്മ ബാബു, ബിപിന്‍ പെരുമ്പള്ളി, വൈശാഖ്, സജീവന്‍, ഇന്ത്യന്‍, മിലാന്‍, ചിലമ്പന്‍, ആലീസ്, ഉണ്ണി മുട്ടം, ഭാനുമതി, എന്‍.പി നിസ എന്നിവരടക്കമുള്ള വൻ താരനിരയാണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത്. റൈഫിൾ ക്ലബിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ദിലീഷ് നായർ, ശ്യാം പുഷ്കരൻ, ഷറഫു, സുഹാസ് എന്നിവർ ചേർന്നാണ്.

Show Full Article
TAGS:Hanumankind Sooraj Charukat Rifle Club Ashiq Abu 
News Summary - Hanumankind character poster rifle club
Next Story