Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightകേരള സ്റ്റോറി 2 റിലീസ്...

കേരള സ്റ്റോറി 2 റിലീസ് ഹൈകോടതി തടഞ്ഞു

text_fields
bookmark_border
കേരള സ്റ്റോറി 2 റിലീസ് ഹൈകോടതി തടഞ്ഞു
cancel

കൊ​ച്ചി: ‘കേ​ര​ള സ്റ്റോ​റി -2: ഗോ​സ് ബി​യോ​ണ്ട്’ സി​നി​മ​യു​ടെ പ്ര​ദ​ർ​ശ​നം ഹൈ​കോ​ട​തി 15 ദി​വ​സ​ത്തേ​ക്ക് ത​ട​ഞ്ഞു. ചി​ത്രം ​വെ​ള്ളി​യാ​ഴ്ച പ്ര​ദ​ർ​ശ​ന​ത്തി​ന്​ എ​ത്താ​നി​രി​ക്കു​മ്പോ​ഴാ​ണ്​ ജ​സ്​​റ്റി​സ്​ ബ​ച്ചു കു​ര്യ​ൻ തോ​മ​സി​ന്‍റെ ഉ​ത്ത​ര​വ്. സി​നി​മ​ക്ക്​ സെ​ൻ​സ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​നു​വ​ദി​ച്ച​ത് ചോ​ദ്യം ചെ​യ്ത് ക​ണ്ണൂ​ർ സ്വ​ദേ​ശി ശ്രീ​ദേ​വ് ന​മ്പൂ​തി​രി, അ​തു​ൽ റോ​യി എ​ന്നി​വ​ർ ന​ൽ​കി​യ ഹ​ര​ജി​ക​ളി​ലാ​ണ് ന​ട​പ​ടി. സ​മൂ​ഹ​ത്തി​ൽ വി​ദ്വേ​ഷം വ​ള​ർ​ത്തു​ന്ന ദൃ​ശ്യ​ങ്ങ​ൾ പാ​ടി​ല്ലെ​ന്ന കേ​ന്ദ്ര സ​ർ​ക്കാ​ർ മാ​ന​ദ​ണ്ഡ​ങ്ങ​ൾ കേ​ന്ദ്ര സെ​ൻ​സ​ർ ബോ​ർ​ഡ് പ​രി​ഗ​ണി​ച്ചി​ട്ടി​ല്ലെ​ന്ന്​ വി​ല​യി​രു​ത്തി​യാ​ണ് ഇ​ട​ക്കാ​ല ഉ​ത്ത​ര​വ്. ഹ​ര​ജി​ക്കാ​രി​ലൊ​രാ​ൾ സെ​ൻ​സ​ർ ബോ​ർ​ഡ് ചെ​യ​ർ​മാ​ന് ന​ൽ​കി​യ പ​രാ​തി പ​രി​ഗ​ണി​ച്ച് ര​ണ്ടാ​ഴ്ച​ക്ക​കം ഉ​ചി​ത​മാ​യ തീ​രു​മാ​ന​മെ​ടു​ക്കാ​നും കോ​ട​തി നി​ർ​ദേ​ശി​ച്ചു.

സി​നി​മ കാ​ണാ​ൻ കോ​ട​തി താ​ൽ​പ​ര്യം പ്ര​ക​ടി​പ്പി​ച്ചി​രു​ന്നെ​ങ്കി​ലും നി​ർ​മാ​താ​വ്​ ഇ​തി​ന്​ അ​നു​കൂ​ല​മാ​യി​രു​ന്നി​ല്ല. തു​ട​ർ​ന്ന്​ സി​നി​മ​യു​ടെ ടീ​സ​റി​ലെ ഉ​ള്ള​ട​ക്കം വി​ല​യി​രു​ത്തി​യ കോ​ട​തി സ​മു​ദാ​യ സൗ​ഹാ​ർ​ദ​ത്തെ ബാ​ധി​ക്കു​ന്ന​താ​ണ്​ സി​നി​മ​യു​ടെ ഉ​ള്ള​ട​ക്ക​മെ​ന്ന്​ നി​രീ​ക്ഷി​ച്ചു. കേ​ര​ള​ത്തി​ന്റെ സ​മാ​ധാ​നാ​ന്ത​രീ​ക്ഷ​ത്തെ ലോ​ക​മെ​മ്പാ​ടും തെ​റ്റാ​യി ചി​ത്രീ​ക​രി​ക്കാ​ൻ ഇ​ത്ത​രം സി​നി​മ​ക​ൾ കാ​ര​ണ​മാ​യേ​ക്കാം. മ​ത സൗ​ഹാ​ർ​ദ​വും പൊ​തു ജീ​വി​ത​ക്ര​മ​വും ത​ക​ർ​ക്കാ​ൻ വി​നി​യോ​ഗി​ക്ക​രു​തെ​ന്ന വ്യ​വ​സ്ഥ​യോ​ടെ​യാ​ണ്​ ആ​വി​ഷ്കാ​ര സ്വാ​ത​ന്ത്ര്യം ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു ന​ൽ​കി​യി​ട്ടു​ള്ള​ത്.

സി​നി​മ​യി​ലെ നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​നം, ഭീ​ക​ര​വാ​ദം തു​ട​ങ്ങി​യ പ​രാ​മ​ർ​ശ​ങ്ങ​ൾ കേ​ര​ള​ത്തെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന​താ​ണെ​ന്ന് ഹ​ര​ജി​ക്കാ​ർ വാ​ദി​ച്ചു. സി​നി​മ കേ​ര​ള​ത്തെ​ക്കു​റി​ച്ച​ല്ലെ​ന്ന് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ ത​ന്നെ പ്ര​ചാ​ര​ണ​ത്തി​നി​ടെ പ​റ​ഞ്ഞി​രു​ന്നു. എ​ന്നി​ട്ടും ‘കേ​ര​ള’ എ​ന്ന പേ​ര് ഉ​പ​യോ​ഗി​ക്കു​ന്ന​ത് തെ​റ്റാ​യ സ​ന്ദേ​ശം ന​ൽ​കു​മെ​ന്ന് കോ​ട​തി വി​ല​യി​രു​ത്തി. ടീ​സ​റി​ലെ വി​വാ​ദ ഭാ​ഗ​ങ്ങ​ൾ സി​നി​മ​യി​ലി​ല്ലെ​ന്ന നി​ർ​മാ​താ​വി​ന്റെ വാ​ദം സി​നി​മ കാ​ണാ​തെ വി​ശ്വ​സി​ക്കാ​നാ​വി​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കി. തു​ട​ർ​ന്ന്​ ഹ​ര​ജി വീ​ണ്ടും മാ​ർ​ച്ച് 12ന് ​പ​രി​ഗ​ണി​ക്കാ​നാ​യി മാ​റ്റി.

Show Full Article
TAGS:Kerala story Stay release High court 
News Summary - High Court stays release of Kerala Story 2
Next Story