ദക്ഷിണേന്ത്യയിലെ എക്കാലത്തെയും പണംവാരിപ്പടം ഏത്...? അത് ബാഹുബലി, ആർ.ആർ.ആർ, കെ.ജി.എഫ് ഒന്നുമല്ല...
text_fieldsബാഹുബലി, ആർ.ആർ.ആർ, കെ.ജി.എഫ് എല്ലാം ബ്രഹ്മാണ്ഡ ചിത്രങ്ങളായിരുന്നു. ഇവയെല്ലാം ബ്ലോക്ക് ബസ്റ്റർ ഹിറ്റുകളായി തിയറ്റർ സജീവമാക്കിയിട്ടുമുണ്ട്. അതിലൊരു സംശയവുമില്ല. എന്നാൽ ഏറ്റവും മികച്ച കളക്ഷൻ നേടിയ ദക്ഷിണേന്ത്യൻ ചിത്രം ഇവയൊന്നുമല്ല. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം രണ്ട് ഭാഗങ്ങളിലായി ഒരുങ്ങി ഫിലിം ഫ്രാഞ്ചൈസികളുടെ കാര്യത്തിൽ ഒന്നാംസ്ഥാനത്തുളളത് കാന്താരയാണ്.
കാന്താരയിലെ ഒരു രംഗം
സൗത്ത് ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മൾട്ടി പാർട്ട് പരമ്പരയായി കാന്താര 2 മാറിയിരിക്കുന്നു എന്നാണ് പുതിയ റിപ്പോർട്ടുകൾ. 2022 ൽ പുറത്തിറങ്ങിയ കാന്താരയുടെ നിർമാണ ചെലവ് 16 കോടി മാത്രമായിരുന്നു. ആഗോളതലത്തിൽ 400 കോടിയിലധികം വരുമാനം നേടിയതോടെ എക്കാലത്തെയും മികച്ച ബ്ലോക്ക്ബസ്റ്ററായി മാറി. 2025 ൽ പുറത്തറങ്ങിയ കാന്താര ചാപ്റ്റർ 1 ന്‍റെ നിർമാണ ചെലവ് ഏകദേശം 125 കോടിയായിരുന്നു. ഇന്ത്യയിൽനിന്നും 733,03 കോടിയും വേൾഡ് വൈഡായി 844.03 കോടിയുമാണ് കാന്താര ചാപ്റ്റർ 1 സ്വന്തമാക്കിയത്.
രണ്ട് ചിത്രങ്ങളും ചേർന്ന് 558 ശതമാനം ലാഭം നേടി. ഇത് ഫ്രാഞ്ചൈസികളുടെ അവിശ്വസനീയമായ വിജയത്തെയാണ് എടുത്ത് കാണിക്കുന്നത്. ഏറ്റവും കൂടുതൽ വരുമാനം ഉണ്ടാക്കിയ പരമ്പരകളുടെ പട്ടികയിൽ കെ.ജി.എഫും ബാഹുബലിയും തൊട്ടുപിന്നിലുണ്ട്. ഇവയും ശ്രദ്ധേയമായ ബോക്സ് ഓഫിസ് റെക്കോഡുകൾ സൃഷ്ടിച്ചവയാണ്.
ഋഷഭ് ഷെട്ടി സംവിധായകനായും നടനായും ബിഗ് സ്ക്രീൻ അടക്കിവാണ ചിത്രം പ്രക്ഷകർക്ക് വൻ ദൃശ്യവിരുന്നാണ് സമ്മാനിച്ചത്. ചിത്രത്തിന് കേരളത്തിലടക്കം മികച്ച പ്രതികരണമാണ് ലഭിച്ചത്. പ്രതീക്ഷയുടെ അമിതഭാരവുമായി എത്തിയ ചിത്രം പ്രക്ഷകരുടെ ആഗ്രഹങ്ങൾക്കാത്ത് ഉയർന്നതോടെ ബോക്സ് ഓഫീസിൽ റെക്കോഡ് കിലുക്കമാണ് ഉണ്ടായത്. ഫാന്‍റസിയും മിത്തും കൊണ്ട് മികച്ച കാഴ്ചാനുഭവം സൃഷ്ടിക്കാൻ കാന്താരക്ക് കഴിഞ്ഞിരുന്നു.


