Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right‘രാമായണ’ സിനിമക്കെതിരെ...

‘രാമായണ’ സിനിമക്കെതിരെ ഹിന്ദു ജനജാഗ്രതി സമിതി

text_fields
bookmark_border
Hindu Janjagruti Samiti leaders protesting against the recently released Ramayana movie in Panaji, Goa.
cancel

പ​നാ​ജി: അ​ടു​ത്തി​ടെ റി​ലീ​സ് ചെ​യ്ത ‘രാ​മാ​യ​ണ’ സി​നി​മ​ക്കെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി ഹി​ന്ദു ജ​ന​ജാ​ഗ്ര​തി സ​മി​തി (എ​ച്ച്.​ജെ.​എ​സ്). സി​നി​മ​യി​ലെ നി​ര​വ​ധി രം​ഗ​ങ്ങ​ൾ ഹി​ന്ദു​ക്ക​ളു​ടെ മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തു​ന്ന​താ​ണെ​ന്ന് എ​ച്ച്.​ജെ.​എ​സ് ഗോ​വ കോ​ഓ​ഡി​നേ​റ്റ​ർ മ​നോ​ജ് സോ​ള​ങ്കി ആ​രോ​പി​ച്ചു. വാ​ൽ​മീ​കി​യെ വി​ക​ല​മാ​യി അ​വ​ത​രി​പ്പി​ക്കു​ക​യും രാ​വ​ണ​നെ മ​ഹ​ത്വ​വ​ത്ക​രി​ക്കു​ക​യും ശ്രീ​രാ​മ​നെ​യും സീ​ത​യെ​യും ല​ക്ഷ്മ​ണ​നെ​യും പ​ര​മ്പ​രാ​ഗ​ത സ​ങ്ക​ൽ​പ​ങ്ങ​ളി​ൽ​നി​ന്ന് വ്യ​ത്യ​സ്ത​മാ​യി ചി​ത്രീ​ക​രി​ക്കു​ക​യും ചെ​യ്തു​വെ​ന്നാ​ണ് ആ​രോ​പ​ണം. ക​മ്യൂ​ണി​സ്റ്റ് അ​ജ​ണ്ട പ്ര​ച​രി​പ്പി​ക്കു​ന്ന​താ​ണ് സി​നി​മ​യെ​ന്നും അ​ത് കാ​ണ​രു​തെ​ന്നും സ​മി​തി ഹി​ന്ദു​ക്ക​ളോ​ട് ആ​ഹ്വാ​നം ചെ​യ്തു. മ​ത​പ​ര​മാ​യ വ​ശ​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​ൽ കേ​ന്ദ്ര ച​ല​ച്ചി​ത്ര സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ ബോ​ർ​ഡ് വീ​ഴ്ച വ​രു​ത്തി.

സി​നി​മ​യു​ടെ ര​ണ്ടാം ഭാ​ഗം റി​ലീ​സ് ചെ​യ്യു​ന്ന​തി​നു​മു​മ്പ് ഹി​ന്ദു മ​ത​നേ​താ​ക്ക​ൾ​ക്കും സ​ന്യാ​സി​മാ​ർ​ക്കും രാ​മാ​യ​ണ പ​ണ്ഡി​ത​ർ​ക്കും മു​ന്നി​ൽ പ്ര​ദ​ർ​ശി​പ്പി​ക്ക​ണം. ര​ണ്ടാം ഭാ​ഗ​ത്തി​ലും സ​മാ​ന​മാ​യ വി​ക​ലീ​ക​ര​ണ​ങ്ങ​ൾ ക​ണ്ടെ​ത്തി​യാ​ൽ രാ​ജ്യ​ത്തു​ട​നീ​ളം തെ​രു​വി​ലി​റ​ങ്ങി പ്ര​തി​ഷേ​ധി​ക്കു​മെ​ന്നും സോ​ള​ങ്കി പ​റ​ഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:
News Summary - Hindu Janjagruti Samiti Protests Against 'Ramayana' Movie, Demands Part 2 Screening for Hindu Leaders Before Release
Next Story